ചുണ്ടേൽ എസ്റ്റേറ്റിനോട് ചേർന്ന് ആനോത്ത് അമ്മാറ രവീന്ദ്രൻ്റെ വീടിന് സമീപം വൈകിട്ടോടെയാണ് പുലിയെ കണ്ടത്
വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവാ ഭീതി നിലനിൽക്കുന്നതിനിടെ കൽപ്പറ്റ ചുണ്ടേലിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ. ചുണ്ടേൽ എസ്റ്റേറ്റിനോട് ചേർന്ന് ആനോത്ത് അമ്മാറ രവീന്ദ്രൻ്റെ വീടിന് സമീപം വൈകിട്ടോടെയാണ് പുലിയെ കണ്ടത്. പുലിയുടെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ALSO READ: കടുവാ ദൗത്യം: പഞ്ചാരക്കൊല്ലിയിലും സമീപ പ്രദേശങ്ങളിലും നാളെ കർഫ്യൂ
കടുവാ ദൗത്യത്തിൻ്റെ ഭാഗമായി പഞ്ചാരക്കൊല്ലിയിലും സമീപ പ്രദേശങ്ങളിലും നാളെ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിലാണ് നാളെ കർഫ്യൂ പുറപ്പെടുവിച്ചത്. രാവിലെ ആറ് മണി മുതൽ 48 മണിക്കൂറാണ് കർഫ്യൂ.
ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ തുറക്കരുതെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയിരിയ്ക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹനസൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം.