വിമാനത്താവളത്തിന് മുകളിൽ എയർ ഇന്ത്യ വിമാനം വട്ടമിട്ട് പറക്കുകയാണ്
തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഇറക്കാൻ സാധിക്കുന്നില്ല. വിമാനത്താവളത്തിന് മുകളിൽ എയർ ഇന്ത്യ വിമാനം വട്ടമിട്ട് പറക്കുകയാണ്. തിരുച്ചിറപ്പള്ളി- ഷാർജ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് താഴെയിറക്കാനാകാത്തത്. പ്രദേശത്ത് ആശങ്ക തുടരുകയാണ്.
ഹൈഡ്രോളിക് വീൽ പ്രവർത്തിക്കാത്തതും, ലാൻഡിങ് ഗിയറിലെ തകരാറുമാണ് പ്രതിസന്ധിക്ക് കാരണം. അഗ്നിരക്ഷാ യൂണിറ്റും, ആംബുലൻസുകളുമടക്കം വിമാനത്താവളത്തിൽ സജ്ജമാക്കിയിരിക്കുകയാണ് അധികൃതർ. 50 ഓളം ആംബുലൻസുകളാണ് വിമാനത്താവളത്തിലെ റൺവേയിൽ സജ്ജമാക്കിയിരിക്കുന്നത്. സജ്ജമാക്കിയിരിക്കുന്നത്.
വിമാനത്തിൽ 141ഓളം യാത്രക്കാരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിമാനം ഇടിച്ചിറക്കാൻ ശ്രമം തുടരുകയാണ്. ഇടിച്ചിറക്കുമ്പോൾ അപകടം ഒഴിവാക്കുന്നതിനായി ഇന്ധനം കുറക്കുന്നതിൻ്റെ ഭാഗമായി 16 ഓളം തവണയാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നത്. വിമാനത്താവളത്തിനും പരിസരത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.