അമ്പലക്കണ്ടി സ്വദേശി പി.കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്
കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആറളം ഫാം ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അമ്പലക്കണ്ടി സ്വദേശി പി.കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.
ആക്രമണത്തിൽ പ്രസാദിന്റെ വാരിയെല്ലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് കള്ള് ചെത്താൻ പോയ പ്രസാദ് തിരികെ വീട്ടിൽ എത്തിയിരുന്നില്ല. ഇന്ന് പുലർച്ചെ മറ്റ് ചെത്തുതൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് പരിക്കേറ്റനിലയിൽ പ്രസാദിനെ കണ്ടത്.