ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് പേരിട്ടിരിക്കുന്ന എ ഐ ഫീച്ചര്‍ ഞെട്ടിക്കുന്ന പെര്‍ഫോര്‍മന്‍സാണ് കാഴ്ചവെക്കുന്നത്.
കാലിഫോർണിയയിലെ കുപ്പേർട്ടിനോയിൽ പുത്തൻ ഫീച്ചറുകളുമായി ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചു. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് പേരിട്ടിരിക്കുന്ന എ ഐ ഫീച്ചര്‍ ഞെട്ടിക്കുന്ന പെര്‍ഫോര്‍മന്‍സാണ് കാഴ്ചവെക്കുന്നത്.
ആപ്പിള്‍ വാച്ച് എക്‌സ് എയര്‍ പോഡ്‌സ് 4 എന്നിവയും ഐ ഫോണ്‍ 16 സീരീസിനൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും കമ്പനിയുടെ വെബ് സൈറ്റിലൂടെയുമാണ് തത്സമയം സംപ്രേക്ഷണം ചെയ്തത്.
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐ ഫോണ്‍ 16 പ്രോ, ഐ ഫോണ്‍ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്ത മോഡലുകളാണ് ഐ ഫോണ്‍ 16 സീരീസില്‍ അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ചില്‍ സ്റ്റെയിന്‍ലസ് സ്റ്റീലിന് പകരം ടൈറ്റാനിയം മെറ്റാലിക് ലൂക്ക് ആയിരിക്കും. വാച്ചില്‍ ടബിള്‍ ടാപ്പില്‍ സിറി ആക്ടിവേറ്റ് ആകും. ക്രാഷ് ഡിറ്റക്ഷനും മോഷന്‍ ഡിറ്റക്ഷനും വാച്ചില്‍ ഉണ്ടാകും.
ആപ്പിള്‍ വാച്ച് അള്‍ട്ര 2 സ്‌പോര്‍ട്‌സ് പ്രേമികളെ ഉന്നം വെച്ചുകൊണ്ടാണ് ഇറക്കിയിരിക്കുന്നത്. ഓഫ് ലൈന്‍ വാച്ചുകൂടിയാണ് അള്‍ട്ര 2. സൈക്കിളിസ്റ്റുകള്‍ക്കും മറ്റും ദൂരവും വേഗവും അറിയാനുള്ള പുത്തന്‍ സംവിധാനങ്ങള്‍ വാച്ചിലുണ്ടാകും. മികച്ച ജിപിഎസ് സംവിധാനവും ഉണ്ടാകും. 799 ഡോളര്‍ ആണ് വില.
എയര്‍പോഡ്‌സ് 4 നും നിരവധി സവിശേഷതകള്‍ ഉണ്ട്. യുഎസ്ബി സി ചാര്‍ജിംഗ് കേസോടുകൂടി വരുന്ന എയര്‍പോഡില്‍ H2 ചിപ്പാണ്. മെഷീന്‍ ലേണിംഗ് ജസ്റ്ററും 40 മണിക്കൂര്‍ ബാറ്ററി ചാര്‍ജുമാണ് മറ്റൊരു ആകര്‍ഷണം.
129 ഡോളര്‍ വില വരുന്ന എയര്‍ പോഡിന് സ്‌പെഷ്യല്‍ ഓഡിയോയും ആക്ടീവ് നോയിസ് കാന്‍സലേഷന്‍ രീതിയും ഉറപ്പു തരുന്നു.