പോട്ടോമിക് നദിക്ക് മുകളിലൂടെയുള്ള റൂട്ട് 4 ലൂടെയുമായിരുന്നു ഹെലികോപ്റ്റർ സഞ്ചരിച്ചിരുന്നത്. എന്നാല്‍ റൂട്ടിലെ പരമാവധി ഉയരപരിധിയായ 200 അടിക്ക് മുകളിലായിരുന്നു അപകടസമയത്ത് ഹെലികോപ്റ്റർ എന്നാണ് കണ്‍ട്രോള്‍ ടവർ റേഡാറില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്.
വാഷിംഗ്ടണില്‍ യാത്രാവിമാനവും സെെനിക ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, ഹെലികോപ്റ്ററിന്‍റെ നീക്കങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം. അപകടസമയത്ത് ഹെലികോപ്റ്റർ പറന്നത് പരമാവധി ഉയരപധിക്കും മുകളിലെന്നാണ് കണ്ടെത്തൽ. രാത്രിസമയത്ത്, തിരക്കേറിയ വ്യോമ പാതയില്‍ പരിശീലനം നടത്തിയതിലും വിമർശനം.
അടിയന്തര സാഹചര്യങ്ങളില്‍ യുഎസ് പ്രസിഡന്‍റ് അടക്കം പെന്‍റഗണിലെ ഉന്നതരുടെ സുരക്ഷാ ദൗത്യമേറ്റെടുക്കേണ്ട സെെന്യത്തിന്‍റെ UH-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് ബുധനാഴ്ച വാഷിംഗ്ടണില്‍ തകർന്നുവീണത്. അപകടസമയത്ത് റുട്ടീന്‍ പരിശീലനത്തിലായിരുന്നു ഹെലികോപ്റ്ററെന്നാണ് സെെന്യത്തിന്‍റെ സ്ഥിരീകരണം. 2011 ലെ 9/11 ഭീകരാക്രമണം പോലുള്ള അടിയന്തര സുരക്ഷാഭീഷണികളില്‍ കണ്‍ഡിന്യുവിറ്റി ഓഫ് ഗവണ്‍മെന്‍റ് അല്ലെങ്കില്‍ കണ്‍ഡിന്യുവിറ്റി ഓഫ് ഓപ്പറേഷന്‍സ് എന്നറിയപ്പെടുന്ന ഒഴിപ്പിക്കല്‍ ദൗത്യത്തിനുവേണ്ടിയിരുന്നു പരിശീലനം.
പോട്ടോമിക് നദിക്ക് മുകളിലൂടെയുള്ള റൂട്ട് 4 ലൂടെയുമായിരുന്നു ഹെലികോപ്റ്റർ സഞ്ചരിച്ചിരുന്നത്. എന്നാല്‍ റൂട്ടിലെ പരമാവധി ഉയരപരിധിയായ 200 അടിക്ക് മുകളിലായിരുന്നു അപകടസമയത്ത് ഹെലികോപ്റ്റർ എന്നാണ് കണ്‍ട്രോള്‍ ടവർ റേഡാറില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. യാത്രാവിമാനത്തിന്‍റെ ബ്ലാക്ക് ബോക്സില്‍ നിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ച് ഈ സമയം, 325 അടി ഉയരത്തിലായിരുന്നു വിമാനമുണ്ടായിരുന്നത്. അതായത് പരമാവധി 200 അടിമാത്രം ഉയരത്തില്‍ പറക്കേണ്ടിയിരുന്ന ഹെലികോപ്റ്ററാണ് 325 അടി ഉയരത്തില്‍ പറന്നിരുന്ന യാത്രാവിമാനത്തിലിടിച്ച് അപകടമുണ്ടായത്.
അപകടത്തിന് 2 മിനിറ്റ് മുന്‍പ് വിമാനത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പ് ഹെലികോപ്റ്ററിന് ലഭിച്ചിരുന്നതായും എയർ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, അപകടത്തിന് സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് വിമാനത്തിന്‍റെ കോക്പിറ്റില്‍ നിന്നും ഹെലികോപ്റ്ററിനെ പരാമർശിക്കുന്ന സന്ദേശം പുറത്തുവരുന്നതെന്നാണ് കോക്പിറ്റിലെ വോയിസ് റെക്കോർഡറുകളില്‍ നിന്ന് ലഭിച്ച വിവരം.
രാത്രി ദൗത്യമായിരുന്നതിനാല്‍ ഹെലികോപ്ടറിലുണ്ടായിരുന്ന സെെനികർ നെെറ്റ് വിഷന്‍ കണ്ണടകളുപയോഗിച്ചായിരിക്കാം ഹെലികോപ്റ്റർ പറത്തിയിരുന്നത് എന്നതും ഒരു സാധ്യതയായി പറയപ്പെടുന്നുണ്ട്. വ്യോമഗതാഗതം ഏറിയ റൂട്ടില്‍ രാത്രി പരിശീലനം നടത്തിയതിലും സെെന്യത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. അതേസമയം, അടിയന്തര സാഹചര്യങ്ങളെ രക്ഷാപ്രവർത്തനത്തിന്‍റെ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് പരിശീലനം നടത്തിയിരുന്നതെന്നാണ് സെെന്യം നല്‍കുന്ന വിശദീകരണം.