സെഞ്ച്വറിയും രണ്ട് വിക്കറ്റുമായി തകർപ്പൻ പ്രകടനം നടത്തിയ അഭിഷേക് ശർമയുടെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്.
ഇംഗണ്ടിനെതിരായ അവസാന ട്വൻ്റി ട്വൻ്റിയിൽ ഇന്ത്യക്ക് കൂറ്റൻ ജയം.വാങ്കഡെ ട്വൻ്റി 20യിൽ ഇംഗ്ലണ്ടിനെ 150 റൺസിനാണ് ഇന്ത്യയുടെ ജയം. സെഞ്ച്വറിയും രണ്ട് വിക്കറ്റുമായി തകർപ്പൻ പ്രകടനം നടത്തിയ അഭിഷേക് ശർമയുടെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (16), സൂര്യകുമാര്‍ യാദവ് (2) എന്നിവർക്ക് തിളങ്ങാനായില്ല. ഇന്ത്യയുടെ അടുത്ത ടോപ് സ്‌കോറര്‍ 30 റണ്‍സ് നേടിയ ശിവം ദുബെയാണ്. ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാര്‍സെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.