fbwpx
നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; സ്വകാര്യ സർവകലാശാല, ധനകാര്യ ബില്ലുകൾ പാസാക്കും
logo

ന്യൂസ് ഡെസ്ക്

Posted : 25 Mar, 2025 06:30 AM

KERALA


നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും. സ്വകാര്യ സർവകലാശാല, ധനകാര്യ ബില്ലടക്കം പാസാക്കിയാണ് സഭ പിരിയുക. ഇന്നത്തേക്ക് മാറ്റിവെച്ച സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട ഭേദഗതികളും സഭ പരിഗണിക്കും. പൊതുജനങ്ങൾക്ക് പാതയോരങ്ങളിൽ ഒത്തുചേരാനും പ്രചരണ ബോർഡുകൾ സ്ഥാപിക്കാനും നിയമനിർമാണം നടത്തുന്നത് ശ്രദ്ധ ക്ഷണിക്കലായി ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്.


ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച ജെ.ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയവും സഭയിൽ വരും. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉയർത്തും.


ALSO READ: അനധികൃത സ്വത്ത് സമ്പാദനക്കേസ്: എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്, അഴിമതിയില്ലെന്ന് വിജിലൻസ് റിപ്പോർട്ട്


മാർച്ച് പത്തിനാണ് നിയമസഭ സമ്മേളനം പുനരാരംഭിച്ചത്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 13, 14 തീയതികളിൽ സഭ ചേർന്നിരുന്നില്ല. 19 വരെയാണ് സഭയിൽ ധനാഭ്യർഥനകളിൽ ചർച്ച നടന്നത്. മാർച്ച് 3നാണ് സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.


KERALA
പോക്സോ കേസ് പ്രതിയെ വിദേശത്ത് നിന്നും പിടികൂടി പൊലീസ്; പിടിയിലായത് ഇന്റർപോളിൻ്റെ സഹായത്തോടെ
Also Read
user
Share This

Popular

KERALA
KERALA
ഷൈനി മരിക്കുന്നതിന്റെ തലേദിവസവും നോബി ഭീഷണിപ്പെടുത്തി; ഏറ്റുമാനൂര്‍ കേസില്‍ വാദം പൂര്‍ത്തിയായി