നൊവാക് ജോക്കോവിച്ച്, കാർലോസ് അൽക്കറാസ് എന്നിവർ ബുധനാഴ്ച രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും
ഓസ്ട്രേലിയൻ ഓപ്പണിൽ സൂപ്പർ താരങ്ങൾ നാളെ ക്വാർട്ടറിൽ പോരാടാനിറങ്ങും. നൊവാക് ജോക്കോവിച്ച്, കാർലോസ് അൽക്കറാസ് എന്നിവർ നാളെ രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. നിലവിലെ ചാംപ്യൻ യാനിക് സിന്നറിന് വ്യാഴാഴ്ചയാണ് മത്സരം.
അതേസമയം, ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ പുരുഷ ഡബിൾസ് ചാംപ്യൻ രോഹൻ ബൊപ്പണ്ണ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ബൊപ്പണ്ണയ്ക്കും പുതിയ പങ്കാളി നിക്കോളാസ് ബാരിയന്റോസിനും ആദ്യ റൗണ്ട് കടക്കാനായില്ല. സ്പാനിഷ് താരങ്ങളായ പെഡ്രോ മാർട്ടിനസ്, ജാമി മുനർ പാർട്ടർ ജോഡിയാണ്, ഇന്ത്യൻ-കൊളംബിയൻ സഖ്യത്തെ 5-7, 6-7 എന്ന സ്കോറിൽ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ വർഷം എബ്ഡനുമായി ചേർന്ന് ബൊപ്പണ്ണ ആസ്ത്രേലിയൻ ഓപ്പൺ കിരീടം ചൂടിയിരുന്നു. 44കാരൻ ബൊപ്പണ്ണ കഴിഞ്ഞ വർഷം ഡബിൾസ് ആസ്‌ത്രേലിയൻ ഓപ്പൺ കിരീടം നേടിയതോടെ ലോക ഒന്നാം നമ്പർ റാങ്കിലേക്ക് ഉയർന്നിരുന്നു.
ALSO READ: ആഴ്സണലിന് തിരിച്ചടി; ജീസസിൻ്റെ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്