അതിനുള്ള കാരണങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജെപി എംപി തജസ്വി സൂര്യ വിവാഹിതനായത്. ഗായികയും ഭരതനാട്യം നര്‍ത്തകിയുമായ ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു. മാര്‍ച്ച് ഒമ്പതിനായിരുന്നു ദമ്പതികളുടെ വിവാഹസത്കാരം നടന്നത്. വിവാഹസത്കാരത്തിന് മുന്നോടിയായി തേജസ്വി സൂര്യ അതിഥികളോട് നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
വിരുന്നിനെത്തുന്ന അതിഥികള്‍ പൂച്ചെണ്ടുകളും ഡ്രൈ ഫ്രൂട്ട്‌സും പാരിതോഷികമായി നല്‍കരുതേ എന്നായിരുന്നു തേജസ്വി സൂര്യയുടെ അഭ്യര്‍ഥന. അതിനുള്ള കാരണങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.
ALSO READ: ആതിഥേയരായിട്ടും ട്രോഫി നല്‍കുമ്പോള്‍ ഒരു പ്രതിനിധിയെ പോലും കണ്ടില്ല; ചോദ്യവുമായി ഷുഹൈബ് അക്തര്‍
വിവാഹത്തിന് ഉപയോഗിക്കുന്ന 85 ശതമാനം പൂച്ചെണ്ടുകളും പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഉപേക്ഷിക്കപ്പെടും. പ്രതിവര്‍ഷം 300,000 കിലോ ഡ്രൈഫ്രൂട്ട്‌സാണ് വിവാഹത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നത്. ഇതിലൂടെയുള്ള ആകെ നഷ്ടം 315 കോടി രൂപയാണ്. അതിനാല്‍ തന്നെ എന്തിനാണ് ഈ പാഴ്‌ചെലവ് ഉണ്ടാക്കുന്നതെന്നാണ് തേജസ്വി സൂര്യയുടെ ചോദ്യം.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
'ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്ന 1 കോടിയിലധികം വിവാഹങ്ങളില്‍ ഉപയോഗിക്കുന്ന 85 ശതമാനം പൂക്കളും പൂച്ചെണ്ടുകളും പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഉപേക്ഷിക്കപ്പെടുന്നു. വിവാഹങ്ങളില്‍ നിന്നുള്ള 300,000 കിലോഗ്രാം ഡ്രൈ ഫ്രൂട്ടസും പ്രതിവര്‍ഷം ഉപേക്ഷിക്കപ്പെടുന്നു.
അത്തരം പൂച്ചെണ്ടുകളുടെയും ഡ്രൈ ഫ്രൂട്ട്സിന്റെയും ചാരിറ്റി മൂല്യം പ്രതിവര്‍ഷം 315 കോടിയാണ്.
ഇത് മനസ്സില്‍ വെച്ചുകൊണ്ട്, അതിഥികള്‍ പൂച്ചെണ്ടുകളോ ഡ്രൈ ഫ്രൂട്ട്സോ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'.
മാര്‍ച്ച് ആറിനായിരുന്നു തേജസ്വി സൂര്യയും ശിവശ്രീ സ്‌കന്ദപ്രസാദും തമ്മിലുള്ള വിവാഹം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വിവാഹത്തിന് എത്തിയിരുന്നു. മൃദംഗ വിദ്വാന്‍ സീര്‍കഴി ശ്രീ ജെ സ്‌കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ. ഗായിക കൂടിയായ ശിവശ്രീ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.