ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയ്ക്ക് കയറ്റിയത്
കോട്ടയം കുറുവിലങ്ങാട് ലഹരിക്ക് അടിമയായ യുവാവ് മധ്യവയസ്ക്കനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിൻ ആണ് പരാക്രമം കാണിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം. കല്ലേലിൽ കെ.ജെ. ജോൺസൺ ആണ് കിണറ്റിൽ വീണത്. ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയ്ക്ക് കയറ്റിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.