fbwpx
"എൻ.എം. വിജയൻ്റെ മരണത്തിൽ രാഹുലിനെയും പ്രിയങ്കയെയും ചോദ്യം ചെയ്യണം, ഇരുനേതാക്കളും കത്ത് നിഷ്കരുണം തള്ളി"
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 05:05 PM

കെ. സുധാകരൻ പറയും പോലെ ഇത് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമല്ലെന്നും അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു

KERALA


വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇരുനേതാക്കളും എം.എൻ. വിജയൻ്റെ കത്ത് നിഷ്‌കരുണം തള്ളിക്കളഞ്ഞു. കെ. സുധാകരൻ പറയും പോലെ ഇത് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമല്ലെന്നും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്തത് മനസാക്ഷിയില്ലാത്ത നടപടിയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. അവർക്ക് അറിവുള്ള കാര്യമായിരുന്നു ഇത്. കെ. സുധാകരൻ പറയും പോലെ ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ലെന്ന് അഭിപ്രായപ്പെട്ട സുരേന്ദ്രൻ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.


ALSO READ: "വി.ഡി. സതീശനെ കാണാൻ പോയത് അച്ഛൻ്റെ വാക്കിൻ്റെ പുറത്ത്, പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല"; പ്രതിപക്ഷ നേതാവിനെതിരെ കുടുംബം


വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് എൻ.എം. വിജയൻ്റെ ആത്മഹത്യക്കുറിപ്പിലൂടെ പുറത്തുവരുന്നത്. ഡിസിസിയുടെ മാറി വന്ന മൂന്ന് പ്രസിഡൻ്റുമാർ പണം പങ്കുവയ്ക്കുന്നതിലെ തർക്കമാണ് പ്രശ്‌നത്തിൻ്റെ തുടക്കം. ഐ.സി. ബാലകൃഷ്ണൻ്റെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി നൽകി. രണ്ട് ലക്ഷം രൂപ തിരികെ നൽകി, ബാക്കി അഞ്ച് ലക്ഷം രൂപ തൻ്റെ ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ പത്ത് ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടി വന്നു. അത് കോടതിയിൽ കേസായി.


ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വിഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിൻ്റെ ബാധ്യതയായി. അർബൻ ബാങ്കിലെ മകൻ്റെ താൽക്കാലിക ജോലി ഐ.സി. ബാലകൃഷ്ണൻ ഇടപെട്ട് കളഞ്ഞു. ഐ.സി. ബാലകൃഷ്ണന്റെ താൽപര്യ പ്രകാരം മകൻ ജിജേഷിനെ ബാങ്കിൽ നിന്ന് പുറത്താക്കി. ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും നിയമനത്തിന് പണം വാങ്ങിയെന്നുമാണ് കത്തുകളിൽ പറയുന്നത്.


അരനൂറ്റാണ്ട് പാർട്ടിക്കുവേണ്ടി ജീവിതം തുലച്ചുവെന്നും എൻ.എം. വിജയൻ്റെ കത്തിൽ പറയുന്നുണ്ട്. കത്തിൽ അന്തരിച്ച ഡിസിസി പ്രസിഡണ്ട് പി.വി. ബാലചന്ദ്രൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. പണം വാങ്ങിയത് മുഴുവൻ പാർട്ടിക്കും നേതാക്കൾക്കും വേണ്ടിയാണ്, എന്നാൽ ബാധ്യതകൾ തൻ്റേത് മാത്രമായി എന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്.


ALSO READ: വയനാട്ടില്‍ DCC ട്രഷറര്‍ ജീവനൊടുക്കിയ സംഭവം: ഉത്തരവാദി പാർട്ടി നേതൃത്വം, കോൺഗ്രസിനെ വെട്ടിലാക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത്


അതേസമയം കോൺഗ്രസിനും വി.ഡി.സതീശനുമെതിരെ ആരോപണങ്ങളുമായി വിജയൻ്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിജയൻ്റെ മരണത്തെ നിസാരമായി കാണുന്നെന്നാണ് കുടുംബത്തിൻ്റെ വാദം. കെ. സുധാകരനെയും വി.ഡി. സതീശനെയും നേരിട്ട് പോയി കണ്ടതാണ്. കത്ത് വായിച്ചിട്ടു പോലുമില്ലെന്നാണ് സുധാകരൻ ഇപ്പോൾ പറയുന്നത്. ചെന്ന് കണ്ടപ്പോഴുള്ള സതീശൻ്റെ പെരുമാറ്റം പൊതുസമൂഹത്തിൽ പോലും പറയാൻ പറ്റാത്തതാണെന്നും കുടുംബം ആരോപിച്ചിരുന്നു. കത്ത് വ്യാജമായി ഉണ്ടാക്കിയതെന്നാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്. നേതാക്കളുടെ പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കാത്തതെന്നും ഇനി നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും വിജേഷും കുടുംബവും വ്യക്തമാക്കിയിരുന്നു.


വിഷം അകത്ത് ചെന്ന് ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും, മകന്‍ ജിജേഷും മരിച്ചത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിജയന്‍. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. മകന് വിഷം കൊടുത്തശേഷം വിജയനും വിഷം കഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.



KERALA
മുംബൈ കമ്മീഷണര്‍ എന്ന വ്യാജേന വീഡിയോ കോള്‍; വെര്‍ച്വല്‍ അറസ്റ്റ് നടത്താന്‍ ശ്രമിച്ച തട്ടിപ്പ് സംഘത്തെ നാടകീയമായി കുടുക്കി അഭിഭാഷക
Also Read
user
Share This

Popular

KERALA
KERALA
അനന്തപുരിയില്‍ പൂരാവേശം; കാല്‍ നൂറ്റാണ്ടിനു ശേഷം കപ്പെടുത്ത് തൃശൂർ