പിജി വരെ സൗജന്യ വിദ്യാഭ്യാസം, മത്സര പരീക്ഷയിൽ നിർധന വിദ്യാർഥികൾക്ക് 15,000 രൂപ, അംബേദ്കർ സ്റ്റൈപൻഡ് യോജന പ്രകാരം മാസം 1000 രൂപ എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ
വിദ്യാർഥികൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും വാഗ്ദാന പെരുമഴയുമായി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി രണ്ടാം പ്രകടനപത്രിക. പിജി വരെ സൗജന്യ വിദ്യാഭ്യാസം, മത്സര പരീക്ഷയിൽ നിർധന വിദ്യാർഥികൾക്ക് 15,000 രൂപ, അംബേദ്കർ സ്റ്റൈപൻഡ് യോജന പ്രകാരം മാസം 1000 രൂപ എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസും, 5 ലക്ഷത്തിൻ്റെ പ്രത്യേക ആക്സിഡൻ്റ് ഇൻഷുറൻസും പ്രകടനപത്രികയിലുണ്ട്.
ALSO READ: മത്സരിക്കാൻ 699 സ്ഥാനാർഥികൾ; ഡൽഹിയിൽ വോട്ടെടുപ്പ് ഫെബ്രുവരി 5ന്
ബിജെപി നേതാവ് അനുരാഗ് താക്കൂർ അടക്കമുള്ള നേതാക്കളാണ് ഡൽഹിയിൽ ബിജെപിയുടെ രണ്ടാംഘട്ട പ്രതിക പുറത്തിറക്കിയത്. നഴ്സറി മുതൽ പിജി വരെ ബിപിഎൽ വിഭാഗത്തിന് സൗജന്യ വിദ്യഭ്യാസം, ഒട്ടോ ടാക്സി ഡ്രൈവർമാരുടെ മക്കൾക്ക് സ്കോളർഷിപ്പ്, ഓട്ടോ ടാക്സി ഉടമകൾക്ക് വാഹന ഇൻഷൂറൻസ്, ക്ഷേമനിധി, വഴിയോര കച്ചവടക്കാർക്ക് 50000 വരെ ഈടില്ലാത്ത വായ്പ. വീട്ടു ജോലിക്കാരുടെ അസംഘടി മേഖലയിലെ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്, ദളിത് വിദ്യാർഥികൾക്ക് 1000 രൂപ സ്റ്റൈപെൻ്റ് തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
വനിതാ വോട്ടർമാരെയാണ് ബിജെപിയുടെ ആദ്യ പ്രകടന പത്രികയുടെ ഫോക്കസെങ്കിൽ വിദ്യാര്‍ഥികളെയും താഴെ തട്ടിലുള്ളവരെയും പുതിയ പ്രകടന പത്രിക ലക്ഷ്യംവെക്കുന്നു. ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 15000 രൂപ മത്സരപരീക്ഷാ സഹായം, ആക്‌സിഡന്റ്, ലൈഫ് ഇന്‍ഷുറന്‍സുകള്‍. ശുചീകരണത്തൊഴിലാളികള്‍ക്ക് പത്തുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ എന്നിവയുമുണ്ട് വാഗ്ദാന പട്ടികയിൽ.
വനിതകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസ് സിലിണ്ടറുകളും ആദ്യ ഭാഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ALSO READ: എഎപിയോ ബിജെപിയോ അതോ കോൺഗ്രസോ; ഡൽഹി ജനതയുടെ വിധി കാത്ത് മുന്നണികൾ
സൗജന്യ വാഗ്ദാനങ്ങള്‍ ഡല്‍ഹിയിലാദ്യം നടപ്പിലാക്കി തുടങ്ങിയത് എഎപി ആണ്. പാവപ്പെട്ടവര്‍ക്കുള്ള കുടിവെള്ള, വൈദ്യുതി വിതരണത്തിലൂടെ. സീലംപുര്‍, ജഹാഗീര്‍പുരി ഉള്‍പ്പടെ മുസ്ലിം സ്വാധീനമുള്ള മണ്ഡലങ്ങളും ദളിത് കേന്ദ്രീകൃത മേഖലകളിലുമെല്ലാം സ്വാധീനിക്കാൻ എഎപിക്ക് കഴിഞ്ഞു. വനിതകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ സ്‌കോളര്‍ഷിപ്പുമൊക്കെയായി കോണ്‍ഗ്രസ് വാഗ്ദാനവും തെരഞ്ഞെടുപ്പ് പ്രചാരണവും ചൂടുപിടിച്ചുകഴിഞ്ഞു.