ശാന്തി മഹ്തോ, മനോജ് ബസ്കി എന്നിവരാണ് മരിച്ചത്
ജാർഖണ്ഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബൊക്കാറോ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീയടക്കം രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ശാന്തി മഹ്തോ, മനോജ് ബസ്കി എന്നിവരാണ് മരിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
ഒഡീഷ - ഛത്തീസ്ഗഢ് വനമേഖലകളിൽ കഴിഞ്ഞ കുറച്ച് നാളുകളിലായി നക്സൽ വേട്ട ശക്തമാണ്. ഇതിനിടെയാണ് ജാർഖണ്ഡിലെ ബൊക്കാറോ വനത്തിൽ നടന്ന പുതിയ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സ്ത്രി രൺ വിജയ് മഹ്തോയുടെ ഭാര്യയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ALSO READ: മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു
ഇന്നലെ മാവോയിസ്റ്റ് നേതാവ് രൺവിജയ് മഹ്തോയെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെ സുരക്ഷസേന നടത്തിയ തെരച്ചിലിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. ഇന്നലെ 20 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഒഡിഷ- ഛത്തീസ്ഗഢ് അതിർത്തിയിൽ സുരക്ഷാസേനയുടെ പട്രോളിങ് തുടരുകയാണ്.
ഇന്ന് പ്രദേശത്ത് നിന്ന് കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.ഇന്നലെ കൊല്ലപ്പെട്ടവരിൽ പ്രമുഖ നക്സൽ നേതാവ് ചലപതിയും ഉൾപ്പെടുന്നു. 2025 ജനുവരിയിൽ മാത്രം ഝാർഖണ്ഡ്- ഒഡീഷ - ഛത്തീസ്ഖണ്ഡ് അതിർത്തികളിലായി 40 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നാണ് പൊലീസിന്റെ പുതിയ കണക്ക്.