fbwpx
ലൈംഗികത പ്രകടമാക്കുന്ന 'ഡീപ്‌ഫേക്കുകൾ' കുറ്റകരമാക്കാൻ ബ്രിട്ടൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 07:47 PM

സമ്മതമില്ലാതെ ഇന്റിമേറ്റ് ഇമേജ് എടുക്കുന്നതിനും അതിനായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതും പുതിയ കുറ്റങ്ങളായി പ്രഖ്യാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്

WORLD


ലൈംഗികത പ്രകടമാക്കുന്ന ഡീപ്ഫേക്ക് ചിത്രങ്ങളും വീഡിയോകളും നിർമിക്കുകയും പങ്കിടുകയും ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനൊരുങ്ങി ബ്രിട്ടൻ. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണത്തിനായാണ് പുതിയ നടപടി. നീതിന്യായ മന്ത്രാലയവും മന്ത്രി അലക്‌സ് ഡേവീസ്-ജോൺസും ചേർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രഖ്യാപനം. പാർലമെൻ്റിൽ അവതരിപ്പിക്കുന്ന സർക്കാരിൻ്റെ ക്രൈം ആൻഡ് പൊലീസിങ് ബില്ലിൽ പുതിയ കുറ്റങ്ങൾ ഉൾപ്പെടുത്തുമെന്നാണ് വിവരം.

കൂടാതെ സമ്മതമില്ലാതെ ഇന്റിമേറ്റ് ഇമേജ് എടുക്കുന്നതിനും അതിനായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതും പുതിയ കുറ്റങ്ങളായി പ്രഖ്യാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് പ്രകാരം കുറ്റവാളികൾ രണ്ട് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ യഥാസമയം വ്യക്തമാക്കുമെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.


ALSO READ: എല്ലാം കൊള്ളാം പക്ഷെ ഇന്ത്യയിൽ ഒരു കാര്യം മാത്രം സഹിക്കാൻ വയ്യെന്ന് ജാപ്പനീസ് യുവതി; ഇന്ത്യക്കാർക്ക് തന്നെ അത് പറ്റുന്നില്ലെന്ന് മറുപടി


രാജ്യത്ത് മൂന്ന് സ്ത്രീകളിൽ ഒരാൾ ഓൺലൈൻ ദുരുപയോഗത്തിന് ഇരയാകുന്നുണ്ട്. ഇത് ഭയാനകമാണ്. ഇത്തരം കൃത്യങ്ങൾ സ്ത്രീകളെ ദുർബലരാക്കുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണത്തിനായാണ് പുതിയ നടപടി. ആളുകൾ ഓൺലൈനിൽ ഇരകളാക്കപ്പെടുന്നത് തടയാൻ പുതിയ പ്രഖ്യാപനം കൊണ്ട് കഴിയുമെന്നും മന്ത്രി അലക്സ് ഡേവിസ്-ജോൺസ് പറഞ്ഞു.

യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോൺ ഹെൽപ്പ്‌ലൈനിൽ നിന്നുള്ള ഡാറ്റ പ്രകാരം ഡീപ്ഫേക്കുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ 2017 മുതൽ 400% ത്തിലധികം വർധിച്ചതായാണ് കാണിക്കുന്നത്. സമ്മതമില്ലാതെയും അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയും ഇന്റിമേറ്റ് ഇമേജോ വീഡിയോകളോ പ്രസിദ്ധീകരിക്കുന്നത് 2015-ൽ ബ്രിട്ടനിൽ കുറ്റകരമാക്കിയിരുന്നു. എന്നാൽ അതിൽ ഡീപ്ഫേക്ക് ചിത്രങ്ങളുടെ ഉപയോഗം ഉൾപ്പെട്ടിരുന്നില്ല. ഇതെത്തുടർന്നാണ് പുതിയ നടപടി.

Also Read
user
Share This

Popular

KERALA
LIFE
അനന്തപുരിയില്‍ പൂരാവേശം; കാല്‍ നൂറ്റാണ്ടിനു ശേഷം കപ്പെടുത്ത് തൃശൂർ