ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിക്കുക
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി സി. കൃഷ്ണകുമാർ മത്സരിക്കും. പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി തീരുമാനിക്കുന്നത്.
വാശിയേറിയ മത്സരം നടക്കുന്ന പാലക്കാട് ആരെ സ്ഥാനാര്‍ഥിയാക്കുമെന്നതില്‍ ബിജെപിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, സി. കൃഷ്ണകുമാര്‍ എന്നീ പേരുകളാണ് തുടക്കം മുതലേ ഉയര്‍ന്നുകേട്ടത്. നേരത്തെ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ഇതിനിടെ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു വന്നു. ഒടുവില്‍ സി. കൃഷ്ണകുമാറിനെ തന്നെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു.
പാലക്കാട് നഗരത്തില്‍ ശോഭ സുരേന്ദ്രനായി ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ.പി സരിനും എത്തിയതോടെ മത്സരം കടുക്കും. അതിനാല്‍ തന്നെ ജനസ്വാധീനം ഉള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപിയും ശ്രമിക്കുന്നത്.