fbwpx
"ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല,"; മുഖ്യമന്ത്രിയെ പിന്തുണച്ച് കെ. സുധാകരൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Jan, 2025 04:41 PM

സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നു

KERALA


ശിവഗിരി തീർഥാടനത്തിനോടനുബന്ധിച്ച് നടന്ന യുവജന സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. ശ്രീനാരായണ ഗുരുവിനെ റാഞ്ചിയെടുക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ പറഞ്ഞു. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നു. ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്നും സുധാകരൻ ശിവഗിരിയിൽ പറഞ്ഞു.


ALSO READ: എൻഎസ്‌എസിനും എസ്എൻഡിപിക്കും പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് വേദിയൊരുക്കി സമസ്തയും


92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ സനാതന ധ‍ർമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. സനാതന ഹിന്ദുത്വം എന്ന പ്രയോഗം പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്കുള്ള പോക്കാണെന്നും, അത് ജനാധിപത്യപരമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.


ALSO READ: വയനാട് പുനരധിവാസ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം; ടൗൺഷിപ്പിനായി കണ്ടെത്തിയ തോട്ടഭൂമികളിൽ സർവേ തുടങ്ങി


'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ശ്ലോകം പോലും ശരിയല്ല. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർഥമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശ്രീ നാരായണ ​ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അത് തിരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി സമ്മേളന വേദിയിൽ പറഞ്ഞു. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ പരമാർശത്തിനു നേരെ ഉയ‍ർന്നത്.


WORLD
ട്രംപിന് ജയിലില്ലേ? ഹഷ് മണി കേസിൽ ശിക്ഷാ വിധി ജനുവരിയില്‍ തന്നെ
Also Read
user
Share This

Popular

KERALA
WORLD
കായിക ഇതര ആവശ്യത്തിന് കലൂര്‍ സ്റ്റേഡിയം നല്‍കിയതില്‍ തട്ടിപ്പ്; ജിസിഡിഎക്കെതിരെ പരാതി