fbwpx
ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവിടരുത്; മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Apr, 2025 05:21 PM

സൈനിക നടപടികളുടെ തത്സമയ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കി

NATIONAL


പഹൽ​ഗാം ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തത്സമയ സംപ്രേഷണത്തിന് മാധ്യമങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. സൈനിക നടപടികളുടെ തത്സമയ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്കി. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്നാണ് നിർദേശം.


ദേശീയ സുരക്ഷയുടെ ഭാ​ഗമായി, എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും, വാർത്താ ഏജൻസികളും, സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണം. തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചരണം തുടങ്ങി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിങ് നടത്തരുത്.

ALSO READ: "അത് ഞങ്ങളല്ല, ആദ്യമായല്ല ഇന്ത്യ രാഷ്ട്രീയ ലാഭത്തിനായി കലഹങ്ങൾ സൃഷ്ടിക്കുന്നത്"; പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് റെസിസ്റ്റൻസ് ഫ്രണ്ട്


സെൻസിറ്റീവ് വിവരങ്ങളുടെ വെളിപ്പെടുത്തൽ ശത്രുതാപരമായ ഘടകങ്ങളെ സഹായിക്കുകയും പ്രവർത്തന ഫലപ്രാപ്തിയും ഉദ്യോഗസ്ഥരുടെ സുരക്ഷയും അപകടത്തിലാക്കുകയും ചെയ്യും. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾ നിലവിലുള്ള പ്രവർത്തനങ്ങളെയോ നമ്മുടെ സേനയുടെ സുരക്ഷയെയോ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഒരു പൊതു ധാർമ്മിക ഉത്തരവാദിത്തമാണെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശത്തിൽ പറയുന്നു.

WORLD
ഇറാൻ തുറമുഖത്തെ സ്ഫോടനം: 4 പേർക്ക് ദാരുണാന്ത്യം, 500 ലേറെ പേർക്ക് പരിക്ക്
Also Read
user
Share This

Popular

KERALA
KERALA
മേപ്പാടി കാട്ടാന ആക്രമണം: അക്രമകാരിയായ കാട്ടാനയെ കണ്ടെത്താനായില്ല, തെരച്ചിൽ നാളെ പുനരാരംഭിക്കും