സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വീണാ ജോർജിനെ മാത്രമാണ് പാർട്ടി സ്ഥിരം ക്ഷണിതാവായി തീരുമാനിച്ചിരുന്നത്
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കി. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ, എ. കെ. ബാലൻ, എം. എം. മണി, കെ. ജെ. തോമസ്, പി. കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരേയും പ്രത്യേക ക്ഷണിതാക്കളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വീണാ ജോർജിനെ മാത്രമാണ് പാർട്ടി സ്ഥിരം ക്ഷണിതാവായി തീരുമാനിച്ചിരുന്നത്.