ചെറുപ്പം മുതൽ പന്തിനോട് പ്രിയമുള്ള സലാഹുദ്ധീൻ പ്രാദേശിക ക്ലബ്ബ് ഫുട്ബോളിൽ കളിക്കാരനായി പത്ത് വർഷത്തോളം നിറഞ്ഞു നിന്നു
ഇന്ത്യയിലെ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി പാലക്കാട് ചെർപ്പുളശ്ശേരിക്കാരനും. മാരായമംഗലം സ്വദേശി സലാഹുദ്ദീനെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ റഫറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ചെറുപ്പം മുതൽ പന്തിനോട് പ്രിയമുള്ള സലാഹുദ്ദീൻ പ്രാദേശിക ക്ലബ്ബ് ഫുട്ബോളിൽ കളിക്കാരനായി പത്ത് വർഷത്തോളം നിറഞ്ഞുനിന്നു.
അതിനിടയിൽ പരിക്കേറ്റതോടെ മൈതാനത്തെ സ്വപ്നം അവസാനിച്ചു. പന്തിന് പിന്നാലെയുള്ള ഓട്ടം അവസാനിപ്പിക്കാൻ തോന്നാത്തതിനാൽ ഒടുവിൽ റഫറിയിങ്ങിലേക്ക് ഇറങ്ങി. ആദ്യഘട്ടത്തിൽ കെസിഎയുടെ റഫറിയായി തുടക്കം കുറിച്ചു. ദേശീയ റഫറിയാകാനുള്ള സ്വപ്നം യാഥാർഥ്യമാകാൻ അഞ്ച് വർഷം വേണ്ടി വന്നു. പിന്നീട് അസമിൽ നടന്ന നാഷണൽ യൂത്ത് ഫുട്ബോൾ മീറ്റിൽ മത്സരം നിയന്ത്രിച്ചു.
ALSO READ: AMMA ഭാരവാഹിത്വത്തില്‍ ഭിന്നത; ജഗദീഷിനെ ജന:സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പ്
85 പേരിൽ നിന്ന് ഇത്തവണ 21 പേരാണ് വിജയിച്ചത്. കേരളത്തിൽ നിന്ന് നാല് പേർ ഈ പട്ടികയിലുണ്ട്. സലാഹുദ്ദീന് പുറമെ പെരിന്തൽമണ്ണ സ്വദേശിയും റഫറിയായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് രണ്ടു പേർ അസിസ്റ്റൻ്റ് റഫറിമാരാണ്. ഫിഫ മത്സരങ്ങളിൽ റഫറിയാകണം എന്നതാണ് സലാഹുദ്ദീൻ്റെ ആഗ്രഹം.