fbwpx
"ഭ‍ർത്താവിന് വെടിയേറ്റത് തലയ്ക്ക്"; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൻ്റെ ഞെട്ടൽ വിട്ടുമാറാതെ വിനോദസഞ്ചാരികൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Apr, 2025 08:28 PM

തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് പലർക്കും വെടിയേറ്റതായും യുവതി പറഞ്ഞതായി റിപ്പോർട്ട്

NATIONAL


ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തിൽ നടുങ്ങി രാജ്യം. തൻ്റെ ഭർത്താവിന് തലയ്ക്ക് വേടിയേറ്റതായി ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് പലർക്കും വെടിയേറ്റതായും യുവതി പറഞ്ഞതായി റിപ്പോർട്ട്.


ALSO READ: ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികൾക്ക് നേരെ തീവ്രവാദ ആക്രമണം; 20 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


താനും ഭർത്താവും ഭേൽപൂരി കഴിച്ചുകൊണ്ടിരിക്കെയാണ് തൻ്റെ ഭർത്താവിന് നേരെ ആക്രമി വെടിയുതിർത്തതെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മറ്റൊരു യുവതി ഞെട്ടൽ വിട്ട് മാറാതെ പറഞ്ഞതായി ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്തു. നിങ്ങളുടെ ഭർത്താവ് ഒരു മുസ്ലീം അല്ലെന്ന് പറഞ്ഞതിന് ശേഷമാണ് വെടിയുതിർത്തതെന്നും യുവതി പറഞ്ഞു. മറ്റ് പലരും സഹായത്തിനായി അപേക്ഷിക്കുന്നതിൻ്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റവരെ പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്റർ സേവനം വിന്യസിച്ചിട്ടുണ്ട്. താഴ്വരയിൽ നിന്ന് കുതിരകളെ ഉപയോഗിച്ചും രക്ഷപ്പെടുത്തുന്നുണ്ട്. മിലിറ്ററി, സിപിആർഎഫ് തുടങ്ങിയവരും രക്ഷാദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 20ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പ്രാദേശിക മാധ്യമങ്ങളാണ് മരണം 28 ആയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഔദ്യോഗികമായി ഒരു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


ALSO READ: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നൂറ് റാങ്കുകളിൽ ഏഴ് മലയാളികൾ


പഹല്‍ഗാമിലെ ബൈസാരന്‍ താഴ്‌വരയിലാണ് വെടിവെപ്പുണ്ടായത്. നടന്നോ കുതിരപ്പുറത്തോ മാത്രം എത്താന്‍ സാധിക്കുന്ന പ്രദേശമാണ് ബൈസാരന്‍ താഴ്‌വര. വേഷം മാറിയാണ് തീവ്രവാദികള്‍ എത്തിയതെന്നും കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമാണ് എന്നുമാണ് കരുതപ്പെടുന്നത്. 2019ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

KERALA
ഐബി ഉദ്യോഗസ്ഥയുടെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്
Also Read
user
Share This

Popular

KERALA
NATIONAL
സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് വിദ്വേഷ പ്രചാരണം നടത്തി; കേസെടുത്ത് പൊലീസ്