ആറടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് ആന വീണത്
മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണി എന്ന ആളുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്ന് പുലർച്ച നാല് മണിയോടെയാണ് സംഭവം. വനംവകുപ്പും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
Also Read: അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും
ആറടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് ആന വീണത്. വാഹനങ്ങള്‍ എത്തിക്കുന്നതിടക്കം ശ്രമകരമായ പ്രദേശമാണിത്. മണ്ണുമാന്തിയന്ത്രം അടക്കമുള്ളവ എത്തിച്ചാല്‍ മാത്രമേ രക്ഷാപ്രവർത്തനം സുഗമമാകുകയുള്ളൂ. അതിനുള്ള ശ്രമങ്ങള്‍ അധികൃതർ നടത്തിവരികയാണ്.