മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ക്കും കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അവധി നല്‍കുന്നത്
63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. തിരുവനന്തപുരം ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വേദികൾ സജ്ജീകരിച്ച സ്കൂളുകൾ, താമസസൗകര്യം ഒരുക്കിയ സ്‌കൂളുകൾ, വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകൾ എന്നിവയ്ക്ക് നേരത്തേ തന്നെ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
ജനുവരി 4ന് ആരംഭിച്ച സ്കൂൾ കലോത്സവം നാളെയാണ് സമാപിക്കുന്നത്. മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ക്കും കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അവധി നല്‍കുന്നത്. കുട്ടികളെല്ലാം കലോത്സവവേദിയിലെത്തി ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ALSO READ: വാചാലം, സമകാലികം; മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന, കാണികളെ കണ്ണീരിലാഴ്ത്തി മൂകാഭിനയ വേദി
സംസ്ഥാന സ്കൂൾ കലോത്സവം ആവേശപ്പോരിൻ്റെ പാരമ്യത്തിലെത്തുകയാണ്. തലസ്ഥന നഗരിയെ ആവേശത്തിമിർപ്പിലാക്കുന്ന കലാമാമാങ്ക പോരാട്ടമാണ് ഈ ദിവസങ്ങളിൽ കണ്ടത്. സമാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ കിരീടത്തിനായി തൃശൂരും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. 753 പോയിന്റ് വീതം നേടി ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ, വെറും 4 പോയിന്റ് മാത്രം പിന്നിൽ കോഴിക്കോടുമുണ്ട്.