സ്കൂളിൽ നിന്ന് വന്നപ്പോൾ മുതൽ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു
നാല് വയസുകാരന് ചോക്കലേറ്റിലൂടെ ലഹരി ഉള്ളിൽ ചെന്നതായി പരാതി. കോട്ടയം മണർകാട് ആണ് സംഭവം.
കഴിഞ്ഞ മാസം 17ന് സ്കൂളിൽ നിന്ന് വന്നപ്പോൾ മുതൽ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. ആരോഗ്യ പരിശോധനയിൽ ആണ് ലഹരി ഉള്ളിൽ ചെന്നതായി തെളിഞ്ഞത്. ബെൻസോഡയാസിപെൻസിന്റെ സാന്നിധ്യം ആണ് കണ്ടെത്തിയത്. കുട്ടി ചോക്കലേറ്റ് കഴിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു. ചോക്കലേറ്റിൽ നിന്നാണോ ലഹരി ഉള്ളിൽ ചെന്നതെന്ന് പൊലീസ് അന്വേഷിക്കും.