കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സുനിൽ കുമാർ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു
പാലക്കാട് കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി. കഴുത്തിന് പരിക്കേറ്റ ഭാര്യ മഹാലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സുനിൽ കുമാർ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.
മഹാലക്ഷ്മിയുടെ നില ഗുരുതരമാണ്. കഴുത്തിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഭർത്താവ് സുനിൽകുമാർ ചാലിശേരി പൊലീസ് കസ്റ്റഡിയിലാണ്.