താമസിക്കുന്ന മുറിയിൽ എത്തിയ സുഹൃത്താണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്
തിരുവനന്തപുരം അപ്പാർട്ട്മെൻ്റിൽ കയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. താമസിക്കുന്ന മുറിയിൽ എത്തിയ സുഹൃത്താണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സിവിൽ സർവീസ് വിദ്യാർഥിനിയാണ് പരാതിക്കാരി.
ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല; സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്
പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂപ്പർ ദീപു എന്ന ദീപുവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് വിവരം. പീഡന ദൃശ്യം ദീപുവിൻ്റെ കൈവശം ഉണ്ടെന്നും വിദ്യാർഥിനി പൊലീസിന് മൊഴി നൽകി. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.