fbwpx
വയനാട്ടില്‍ 'പ്രിയങ്ക തരംഗം' ഉറപ്പിച്ച് കോണ്‍ഗ്രസ്, പോരാട്ടവീര്യം ചോരാതെ എല്‍ഡിഎഫും എന്‍ഡിഎയും
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Oct, 2024 12:25 PM

പ്രദേശിക വിഷയങ്ങള്‍ ഉയർത്തിക്കാട്ടി മണ്ഡലത്തില്‍ അട്ടിമറി നടത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫും ബിജെപിയും

KERALA BYPOLL


വയനാട് ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചതോടെ മണ്ഡലത്തിലെ മത്സരചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലില്ലെങ്കിലും പ്രവർത്തകരെല്ലാം തന്നെ പ്രചരണ രംഗത്ത് സജീവമാണ്. എല്‍ഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും എന്‍ഡിഎ സ്ഥാനാർഥിയായി നവ്യ ഹരിദാസും പ്രചരണങ്ങളിൽ ഒട്ടും പിന്നോട്ടല്ല. പ്രിയങ്ക തരംഗമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രദേശിക വിഷയങ്ങള്‍ ഉയർത്തിക്കാട്ടി മണ്ഡലത്തില്‍ അട്ടിമറി നടത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫും ബിജെപിയും. 

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും , സിപിഐ നേതാവ് സത്യൻ മൊകേരിയും മഹിളാ മോർച്ച നേതാവ് നവ്യ ഹരിദാസും തമ്മിലായിരിക്കും വയനാട്ടില്‍ പ്രധാന മത്സരം. പ്രകടനമായെത്തിയാണ് എല്‍ഡിഎഫ് സ്ഥാനാർഥി പത്രികാ സമർപ്പണം നടത്തിയത്. എൽഡിഎഫിൻ്റെ വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനും ഇന്നലെ നടന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മാത്രമാണ് രാഷ്ട്രീയ നിലപാട് പറയുന്നത്. മറ്റുള്ളവർ അത് പറയാൻ ധൈര്യപ്പെടുന്നില്ലെന്നും സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ കണ്‍‌വെന്‍ഷനില്‍ പറഞ്ഞു. ഇതാണ് ഇടതു പക്ഷത്തിന്‍റെ പൊതു നിലപാട്. വ്യക്തി പ്രഭാവത്തിനു ബദലായി രാഷ്ട്രീയം ചർച്ചയാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്.  


വയനാട്ടിലെ പ്രശ്നങ്ങൾ ഉയർത്തി പ്രചരണം നടത്തുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബിജെപി-വർഗീയ ശക്തി കേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ല. മതേതര മനസുള്ള കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടതെന്നും സത്യൻ മൊകേരി ചോദിച്ചു. ഇതു തന്നെയാണ് മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ പ്രധാന പ്രചരണം. പ്രദേശിക വിഷയങ്ങള്‍ ഉന്നയിക്കാനാണ് ജനങ്ങൾ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ അറിയാത്തവർക്ക് എന്ത് ചെയ്യാനാകുമെന്ന ചോദ്യമാണ് മണ്ഡലത്തില്‍ ഉടനീളം എല്‍ഡിഎഫ് ഉന്നയിക്കുന്നത്. 

Also Read: കോഴയിൽ കുരുങ്ങി; അഭിപ്രായം പറയേണ്ടത് എൻസിപിയെന്ന് എൽഡിഎഫ് കൺവീനർ, ആരോപണം നിഷേധിച്ച് നേതൃത്വം

എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ പ്രിയങ്ക ഗാന്ധിയുടെ വ്യക്തി പ്രഭാവത്തില്‍ ഇല്ലാതാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.  രാഹുല്‍ തരംഗത്തിന്‍റെ ആവർത്തനമായിരിക്കും മണ്ഡലത്തില്‍ സംഭവിക്കുകയെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.  പത്രികാ സമർപ്പണത്തിന് ശേഷം മടങ്ങിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഒക്ടോബർ 28, 29 തീയതികളിൽ മണ്ഡലത്തിൽ വീണ്ടുമെത്തും. നവംബർ 6 ന് വയനാട് മണ്ഡലത്തിലെ കൽപ്പറ്റ , മുക്കം, ഏറനാട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രചരണത്തിന്‍റെ ഭാഗമായി പൊതു സമ്മേളനങ്ങളിലും പ്രിയങ്ക സംസാരിക്കും.


എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്നലെ പത്രിക സമർപ്പിച്ചു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പടെയുള്ളവരും പത്രികാ സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയെ ലക്ഷ്യം വെച്ചു തന്നെയാണ് നവ്യയും പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ആരോപിച്ചിരുന്നു. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്ന വാഗ്ദാനം നൽകിയാണ് പലരെയും കൊണ്ടുവന്നതെന്നാണ് നവ്യ ഹരിദാസിന്‍റെ പരിഹാസം. 

Also Read: പാർട്ടി വിടല്‍, സമവായം, ഭിന്നത; പാലക്കാട് തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ പാളയത്തിലെ പടനീക്കം തടയാന്‍ മുന്നണികള്‍


അതേസമയം, വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നുവെന്ന് കാട്ടി ബിജെപിയെ പ്രതിരോധത്തിലാക്കാനും ഇടതുമുന്നണി ശ്രമിക്കുന്നുണ്ട്.  കേന്ദ്ര സഹായമില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഇടതുമുന്നണി നടത്തുമെന്ന് ടി.പി. രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.  വിഷയങ്ങള്‍ നേരിട്ട്  വോട്ടർമാരെ ധരിപ്പിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത് സ്ഥാനാർഥി സത്യൻ മൊകേരിയും എന്‍ഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും.


KERALA
എം.ടി, സാഹിത്യത്തിനും സംസ്കാരത്തിനും അമൂല്യ സംഭാവന നൽകിയ ജീനിയസ്: സാറാ ജോസഫ്
Also Read
user
Share This

Popular

KERALA
KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം