fbwpx
ചില വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണം, വികസനം കാണണമെങ്കിൽ ഒരുമിച്ച് പോകണം; ശശി തരൂർ
logo

ന്യൂസ് ഡെസ്ക്

Posted : 15 Feb, 2025 05:04 PM

ലേഖനത്തോട് ആർക്കും യോജിക്കാം യോജിക്കാതിരിക്കാം.2 മിനിട്ടിനുളളിൽ സംഭ്രമം തുടങ്ങുമെന്നത് സത്യമെങ്കിൽ നല്ലത് എന്നാണ് പറഞ്ഞത്.പ്രതിപക്ഷ നേതാവ് ലേഖനം വായിക്കട്ടെയെന്നും തരൂർ പറഞ്ഞു. തന്നോട് ഒന്നും ചോദിച്ചിട്ടില്ല. AICCക്ക് പരാതി അറിയിച്ചാൽ നോക്കാമെന്നും തരൂർ പറഞ്ഞു. ഭരിക്കുന്നവർ നാളെ പ്രതിപക്ഷ ആവുമ്പോഴും ഈ സമീപനം ഉണ്ടാവണമെന്നും തരൂർ കൂട്ടിച്ചേർത്തു.

KERALA


ലേഖന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഹർഡിൽ ഗ്ലോബലിൽ പങ്കെടുത്തപ്പോൾ കണ്ട കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും കുട്ടികളുടെ ഭാവിക്ക് വേണ്ടി സ്റ്റാർട്ട് അപ്പുകൾ ആവശ്യമാണെന്നും തരൂർ പറഞ്ഞു. 18 മാസം കൊണ്ട് സർക്കാർ ഇക്കാര്യങ്ങൾ ചെയ്യുന്നു എന്ന് പറയുന്നു. വികസനം കാണണമെങ്കിൽ ഒരുമിച്ച് പോകണം. എല്ലാപാർട്ടികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.അതാണ് ലേഖനത്തിൽ പറഞ്ഞതെന്നും തരൂർ ചൂണ്ടിക്കാട്ടി.


ഇക്കാര്യങ്ങൾ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് പിണറായി സർക്കാർ ഇറക്കുന്നതല്ല.ഇതൊക്കെ അവർക്ക് നിലനിർത്താനാവുമോ എന്ന് നോക്കാം.നല്ല കാര്യം ചെയ്തു അതു ചൂണ്ടിക്കാട്ടി.ചില വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും തരൂർ പറഞ്ഞു.കേരളത്തിലെ കമ്യൂണിസ്റ്റുകൾ വികസനത്തിന് ക്യാപിറ്റലിസമാണ് നല്ലതെന്ന് മനസ്സിലാക്കി. എന്ത് ചെയ്താലും തെറ്റാണെന്ന് പറയണം എന്നത് ശരിയായില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.


ലേഖനത്തോട് ആർക്കും യോജിക്കാം യോജിക്കാതിരിക്കാം.2 മിനിട്ടിനുളളിൽ സംഭ്രമം തുടങ്ങുമെന്നത് സത്യമെങ്കിൽ നല്ലത് എന്നാണ് പറഞ്ഞത്.പ്രതിപക്ഷ നേതാവ് ലേഖനം വായിക്കട്ടെയെന്നും തരൂർ പറഞ്ഞു. തന്നോട് ഒന്നും ചോദിച്ചിട്ടില്ല. AICCക്ക് പരാതി അറിയിച്ചാൽ നോക്കാമെന്നും തരൂർ പറഞ്ഞു.ഭരിക്കുന്നവർ നാളെ പ്രതിപക്ഷ ആവുമ്പോഴും ഈ സമീപനം ഉണ്ടാവണമെന്നും തരൂർ കൂട്ടിച്ചേർത്തു.



Also Read; കേരളം വ്യവസായ മേഖലയില്‍ വളരുന്നുവെന്ന് ശശി തരൂർ: 'വിശ്വ പൗരനും' സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും രണ്ടുതട്ടില്‍



കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.  'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്. 


സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. തരൂരിൻ്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂർ ഇത് പറയുന്നതെന്ന് പാർട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ. മുരളീധരനും കോൺഗ്രസ് വക്താവ് പവൻ ഖേരയും തരൂരിനെതിരെ പ്രതികരണങ്ങളുമായി എത്തി.

Also Read
user
Share This

Popular

IPL 2025
WORLD
"രാജ്യത്തിൻ്റെ ആത്മാവിനെ ബാധിച്ച ക്യാൻസറിന് കാരണം സംഘപരിവാർ"; പ്രസംഗത്തിന് പിന്നാലെ തുഷാർ ഗാന്ധിയെ തടഞ്ഞ് RSS-BJP പ്രവർത്തകർ