fbwpx
ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാൻ കോടതി നിർദേശം; ഉത്തരവ് കെ.സി. വേണുഗോപാലിൻ്റെ ഹര്‍ജി പരിഗണിച്ച്
logo

ന്യൂസ് ഡെസ്ക്

Posted : 12 Mar, 2025 08:06 PM

കെ.സി. വേണുഗോപാല്‍ നൽകിയ വക്കീല്‍ നോട്ടീസിന് ശോഭാ സുരേന്ദ്രൻ മറുപടി നൽകാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

KERALA


ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാൻ കോടതി നിർദേശം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ ഹര്‍ജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.


ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അപകീർത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു പരാതി. കെ.സി. വേണുഗോപാല്‍ നൽകിയ വക്കീല്‍ നോട്ടീസിന് ശോഭാ സുരേന്ദ്രൻ മറുപടി നൽകാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.


ALSO READ: "പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽ‌വിയിൽ ശോഭാ സുരേന്ദ്രന് പങ്ക്"; കേന്ദ്രത്തിന് റിപ്പോർട്ട് നൽകി ബിജെപി സംസ്ഥാന നേതൃത്വം


ഹര്‍ജിക്കാരനായ കെ.സി. വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.



Also Read
user
Share This

Popular

IPL 2025
WORLD
"രാജ്യത്തിൻ്റെ ആത്മാവിനെ ബാധിച്ച ക്യാൻസറിന് കാരണം സംഘപരിവാർ"; പ്രസംഗത്തിന് പിന്നാലെ തുഷാർ ഗാന്ധിയെ തടഞ്ഞ് RSS-BJP പ്രവർത്തകർ