ഉടുമൽപേട്ടയിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്
അടിമാലി പത്താംമൈലിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു അപകടം. കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. ഉടുമൽപേട്ടയിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. മുതിരപ്പുഴയാറിന്റെ ഭാഗത്താണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ALSO READ: ആശ്വാസമായി വേനൽമഴയെത്തി; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ഡ്രൈവർക്കും മുൻ സീറ്റിൽ ഇരുന്ന യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
തൃശൂരിലെ വേനൽ മഴയിൽ പോട്ട സുന്ദരിക്കവലയിൽ നിയന്ത്രണം തെറ്റി ബസ് അപകടത്തിൽ പെട്ടിരുന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇരിങ്ങാലക്കുട - ചാലക്കുടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സുന്ദരി ബസ് ആണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴക്കിടെ നിയന്ത്രണം തെറ്റിയ ബസ് റോഡിൽ നിന്ന് തെന്നി മാറുക ആയിരുന്നു. വൈകിട്ട് 4.30 ഓടെയാണ് ദേശീയപാത 544 ൽ അപകടം സംഭവിച്ചത്.