fbwpx
ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Dec, 2024 07:13 AM

കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക

KERALA


സ്കൂൾതല പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുക. ഷുഹൈബ് നിലവിൽ ഒളിവിലായതിനാൽ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്തു ക്രൈംബ്രാഞ്ച് ലുക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

അതേസമയം എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് ചോദ്യം ചെയ്യലിനായി ഇന്നലെയും ഇന്നുമായി ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. അധ്യാപകൻ ഇന്നലെ ഹാജരായിരുന്നില്ല. ഇന്നും ഹാജരായില്ലെങ്കിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് കടന്നേക്കും.


ALSO READ: 931 കോടിയിലധികം ആസ്തി; ചന്ദ്രബാബു നായിഡു ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്


ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്ന് ഇന്‍റർനെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു.

WORLD
"ആക്രമണം ഭീരുത്വം, ഇരയായവർക്ക് വേണ്ടി പ്രാർഥിക്കുന്നു"; അമേരിക്കയിലെ ഭീകരാക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി
Also Read
user
Share This

Popular

KERALA
WORLD
ഉമ തോമസിന് പരുക്കേറ്റ സംഭവം: മൃദം​ഗ വിഷൻ ഉടമ നി​ഗോഷ് കുമാർ അറസ്റ്റിൽ