fbwpx
ചൈനയില്‍ വീണ്ടുമൊരു വൈറസ് വ്യാപനം? ഭീതി പരത്തി ഹ്യൂമണ്‍ മെറ്റാപ്ന്യൂമോവൈറസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Jan, 2025 06:28 PM

രോഗവ്യാപനത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

LIFE


കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ ഭീതിപടര്‍ത്തി വീണ്ടുമൊരു വൈറസ് വ്യാപനം. ഹ്യൂമണ്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറയുന്നതായുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് പോലെ എല്ലാ പ്രായത്തില്‍പെട്ട ആളുകളേയും ഗുരുതരമായി ബാധിക്കുന്ന രോഗം കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.

പുതിയ രോഗവ്യാപനത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.


Also Read: മണ്ണില്‍ കുഴികുത്തി വെള്ളം കണ്ടെത്തി, കാട്ടുപഴങ്ങള്‍ കഴിച്ച് വിശപ്പടക്കി; കൊടുംകാട്ടില്‍ എട്ടുവയസുകാരന്റെ അതിജീവനം


ഇരുപത് വര്‍ഷം മുമ്പ് കണ്ടെത്തിയ വൈറസിന് വാക്‌സിന്‍ ഇല്ല


ഇരുപത് വര്‍ഷം മുമ്പാണ് HMPV വൈറസ് കണ്ടെത്തുന്നത്. എന്നാല്‍, വൈറസിനെ ചെറുക്കാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപന സമയത്തുണ്ടായിരുന്നത് പോലെ മാസ്‌ക് ധരിക്കാനും കൈകള്‍ വൃത്തിയായി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്.

രോഗവ്യാപന സാഹചര്യത്തില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ജാഗ്രതയിലാണ്. ചൈനയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ കര്‍ശനമായ നിരീക്ഷണ നടപടികള്‍ നടപ്പിലാക്കുന്നുണ്ട്. ഹോങ്കോങ്ങിലും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Also Read: ബംഗ്ലാദേശ് ചരിത്രത്തില്‍നിന്നും ബംഗാബന്ധു ഔട്ട്: സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സിയാവുര്‍ റഹ്മാനെന്ന് പുതിയ പാഠം; മുജീബുര്‍ റഹ്മാന്റെ രാഷ്ട്രപിതാവ് പദവിയും നീക്കി


ഇന്‍ഫ്ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും വാര്‍ത്തകളുണ്ട്. ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള ആഴ്ചയില്‍ ശ്വാസകോശ സംബന്ധമായ അണുബാധ ഗണ്യമായി വര്‍ധിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രതികരിച്ചു.

എന്താണ് എച്ച്എംപിവി?


ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. കൊറോണയ്ക്ക് സമാനമായാണ് ഈ വൈറസിന്റെ വ്യാപനം. 14 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായമായവരും കുട്ടികളും പ്രതിരോധ ശക്തി കുറഞ്ഞവരിലുമാണ് അപകടസാധ്യത ഏറെ. ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. പാരാമിക്സോവിരിഡേ ഇനത്തില്‍പെട്ട എച്ച്എംപിവി ആദ്യമായി സ്ഥിരീകരിച്ചത് 2001 ലാണ്. എച്ച്എംപിവിക്ക് പ്രത്യേക വാക്‌സിനേഷനോ ചികിത്സയോ ലഭ്യമല്ലെന്നും വിദഗ്ദര്‍ പറയുന്നു.

KERALA
അമ്മു സജീവിൻ്റെ മരണം: ചുട്ടിപ്പാറ നഴ്സിങ് കോളേജ് മുന്‍ പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
Also Read
user
Share This

Popular

NATIONAL
WORLD
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; എട്ടിന് വോട്ടെണ്ണൽ