fbwpx
പാലക്കാട് സരിന്‍ തന്നെ; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം അറിയിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Oct, 2024 02:05 PM

ഇന്ന് വൈകിട്ടോടെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും

KERALA


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാരെന്ന ചോദ്യത്തിന് വിരാമമിട്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. പി. സരിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇന്ന് വൈകീട്ടോടെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇടത് സ്ഥാനാർത്ഥിയാകും എന്നുറപ്പിച്ച് ഡോ. പി. സരിൻ തന്നെ രംഗത്തു വന്നിരുന്നു. സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയുമായി ഇന്നലെ ചർച്ച നടത്തിയതായി പി.സരിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് ആണ് പ്രാധാന്യം എന്നും സരിൻ കൂട്ടിച്ചേർത്തു.


Also Read; "സഖാവ് കുഞ്ഞാലിയെ കൊന്ന കേസിലെ പ്രതി ആര്യാടനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്; പാർട്ടി തീരുമാനം രാഷ്ട്രീയ സാഹചര്യം നോക്കി"


ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്ന് സി പിഐഎം കരുതുന്നു.

ഇതിന് പുറമെ കോൺഗ്രസിലെയും ബിജെപിയിലെയും അസംതൃപ്തരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ സരിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഐഎം പ്രവർത്തകരും അനുഭാവികളും അംഗീകരിക്കില്ലെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. 

KERALA
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പില്ല; റദ്ദാക്കിയത് മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തിലെ ദുഃഖാചരണത്തെ തുടര്‍ന്ന്
Also Read
user
Share This

Popular

NATIONAL
WORLD
ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കാന്‍ രാജ്യം; സംസ്‌കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ടില്‍