fbwpx
"കേരളം ഭരിക്കുന്നത് ഞങ്ങൾ"; തലശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Posted : 20 Feb, 2025 03:28 PM

മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

KERALA



കണ്ണൂർ തലശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്.


ALSO READ: എലപ്പുള്ളി മദ്യക്കമ്പനി വിവാദം: "ചെന്നിത്തലയും സതീശനും സംവാദത്തിൽ നിന്ന് ഒഴിയാൻ കാരണം കണ്ടുപിടിക്കുന്നു"; പരിഹാസവുമായി എം.ബി. രാജേഷ്


കേരളം ഭരിക്കുന്നത് ഞങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ കാണില്ലെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ തലശേരി എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കുണ്ട്.

ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം - ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു
പൊലീസുകാർക്ക് മർദനം.

KERALA
കൊച്ചി സ്വർണ സമ്പാദ്യ തട്ടിപ്പിലെ പ്രതികൾ പിടിയിൽ; തട്ടിപ്പ് നടത്തിയത് ആതിര ഗോൾഡ് ഉടമകൾ
Also Read
user
Share This

Popular

WORLD
KERALA
WORLD
അവസാന ഘട്ട ബന്ദി മോചനം പൂർത്തിയായി; ആറ് ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 620 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു