fbwpx
തോമസ് കെ. തോമസ് മന്ത്രിയായല്‍ തെറ്റായ സന്ദേശം നല്‍കും; ശശീന്ദ്രന്‍ രാജിവെച്ചാല്‍ NCP ക്ക് പകരം മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് CPM
logo

ന്യൂസ് ഡെസ്ക്

Posted : 28 Oct, 2024 10:35 PM

സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ പ്രധാന കക്ഷികളൊന്നും തോമസ് കെ. തോമസിനെ അനൂകൂലിക്കുന്നില്ല.

KERALA


എ.കെ.ശശീന്ദ്രന്‍ രാജിവെച്ചാല്‍ എന്‍സിപിക്ക് പകരം മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് സിപിഎം നേതൃത്വത്തില്‍ ധാരണ. തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍.

ഇതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ എ.കെ.ശശീന്ദ്രന്‍ പക്ഷം തീരുമാനിച്ചു. നിലവിലുള്ള മന്ത്രി സ്ഥാനം രാജിവച്ച് ഇല്ലാതാക്കുന്നത് വിഡ്ഢിത്തമാണെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ അനുകൂലികള്‍, സംഘടനാ നടപടി ഉണ്ടായാല്‍ എന്‍സിപി പിളരുമെന്ന സൂചനയും നല്‍കുന്നു. സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ പ്രധാന കക്ഷികളൊന്നും തോമസ് കെ. തോമസിനെ അനൂകൂലിക്കുന്നില്ല.

എന്‍സിപിയിലെ മന്ത്രിസ്ഥാനം പങ്കുവെയ്ക്കല്‍ വിവാദം ഉള്‍പ്പാര്‍ട്ടി പ്രശ്‌നത്തിന് അപ്പുറം കടന്നതോടെയാണ് കടുത്ത നിലപാടിലേക്ക് സിപിഎം നേതൃത്വം നീങ്ങുന്നത്. എ.കെ. ശശീന്ദ്രന് പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന എന്‍സിപിയിലെ ആവശ്യം ആ പാര്‍ട്ടി തീരുമാനമെടുത്താല്‍ നടപ്പാക്കുകയെന്ന മുന്നണി രീതി ഇക്കാര്യത്തിലുണ്ടാകില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

Also Read: കോഴ വിവാദം: "രണ്ട് എംഎൽഎമാരെ കിട്ടിയിട്ട് പുഴുങ്ങി തിന്നാനാണോ?"; തെറ്റ് ചെയ്തില്ലെന്ന നിലപാടിലുറച്ച് തോമസ് കെ. തോമസ്


ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ക്ക് തോമസ് കെ. തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന വിഷയം ചര്‍ച്ചയായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഇതേ നിലപാടാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ മറ്റ് ഘടക കക്ഷികള്‍ക്കുമുള്ളത്. ഈ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജി വെക്കേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ എന്‍സിപിയിലെ എ.കെ. ശശീന്ദ്രന്‍ പക്ഷം തീരുമാനിച്ചു. നിലവിലെ മന്ത്രി സ്ഥാനം രാജി വെക്കുകയും പകരം മന്ത്രി സ്ഥാനം കിട്ടില്ലെന്നു വരികയും ചെയ്യുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നാണ് ശശീന്ദ്രന്‍ അനുകൂലികളുടെ വാദം.

മന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കില്‍, എ.കെ. ശശീന്ദ്രനെതിരെ സംഘടനാ നടപടി ഉണ്ടായാല്‍ അത് അപ്പോള്‍ നോക്കാമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രന്‍ പക്ഷം. എന്‍സിപിക്കുള്ളില്‍ ഉയരുന്ന ശീതസമരം സിപിഐഎം നിലപാട് കടുപ്പിച്ചതോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

Also Read
user
Share This

Popular

KERALA
KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം