നടപടി നേരിട്ടതിനാൽ, മുതിർന്ന നേതാവ് PK ശശിയുടെ അസാന്നിധ്യം ഈ സമ്മേളനത്തിലെ പ്രത്യകതയാണ്. ഉപതിരഞ്ഞെടുപ്പ് സമയത്ത് പാർടിയെ പ്രതിസന്ധിയിലാക്കിയ സംസ്ഥാന കമ്മറ്റി അംഗം NN കൃഷ്ണദാസിനെതിരെ വിമർശനമുണ്ടാകാനും സാധ്യത ഏറെയാണ്.
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ 409 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഒരു തവണ കാലാവധി പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ഇത്തവണയും തുടരാനാണ് സാധ്യത.
Also Read; ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും; വിനായകൻ വീണ്ടും വിവാദച്ചുഴിയിൽ
നടപടി നേരിട്ടതിനാൽ, മുതിർന്ന നേതാവ് പി.കെ. ശശിയുടെ അസാന്നിധ്യം ഈ സമ്മേളനത്തിലെ പ്രത്യകതയാണ്. ഉപതിരഞ്ഞെടുപ്പ് സമയത്ത് പാർടിയെ പ്രതിസന്ധിയിലാക്കിയ സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ. കൃഷ്ണദാസിനെതിരെ വിമർശനമുണ്ടാകാനും സാധ്യത ഏറെയാണ്. ജനുവരി 23ന് സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.