fbwpx
പോർച്ചുഗലിലെ പരമോന്നത കായിക പുരസ്കാരം നേടി റൊണാൾഡോ; 1000 ഗോളുകളെന്ന സ്വപ്നത്തെക്കുറിച്ചും പ്രതികരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Nov, 2024 05:21 PM

പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ക്വിനാസ് ഡി ഔറോ ഗാലയിൽ വെച്ചാണ് ക്രിസ്റ്റ്യാനോയ്ക്ക് പ്ലാറ്റിനം ക്വിനാസ് പുരസ്‌കാരം സമ്മാനിച്ചത്

FOOTBALL


പോർച്ചുഗലിലെ പരമോന്നത കായിക പുരസ്കാര നേട്ടത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ഭാവി കരിയറിനെ കുറിച്ച് നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ക്വിനാസ് ഡി ഔറോ ഗാലയിൽ വെച്ചാണ് ക്രിസ്റ്റ്യാനോയ്ക്ക് പ്ലാറ്റിനം ക്വിനാസ് പുരസ്‌കാരം സമ്മാനിച്ചത്.

പോർച്ചുഗീസ് ദേശീയ ഫുട്ബോൾ ടീമിനൊപ്പം വർഷങ്ങളായി നടത്തുന്ന പ്രകടനങ്ങൾ കണക്കിലെടുത്താണ് 39കാരനായ ക്രിസ്റ്റ്യാനോയ്ക്ക് ഈ പുരസ്കാരം സമ്മാനിച്ചത്. പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഫെർണാണ്ടോ ഗോമസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പോർച്ചുഗൽ ദേശീയ ടീമിനായി 213 മത്സരങ്ങളിൽ നിന്ന് 133 ഗോളുകൾ നേടിയ റൊണാൾഡോ, അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. 2016ലെ യൂറോ കപ്പിലും 2019ലെ യുവേഫ നേഷൻസ് ലീഗിലും പോർച്ചുഗീസ് ടീമിനെ വിജയത്തിലേക്ക് നയിച്ച നായകനാണ് അദ്ദേഹം.


പോർച്ചുഗലിന് ഒരു അംബാസഡർ ഉണ്ടെങ്കിൽ അത് നിസംശയമായും ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഫെർണാണ്ടോ ഗോമസ് പ്രശംസിച്ചു. "രാജ്യത്തെ ഏറ്റവും അഭിമാനകരമായ പ്ലാറ്റിനം ക്വിനാസാ ട്രോഫിക്ക് അർഹൻ അദ്ദേഹമാണ്. 20 വർഷത്തിലേറെയായി റൊണാൾഡോ പോർച്ചുഗീസ് ദേശീയ ടീമിനെ സേവിക്കുന്നു. പോർച്ചുഗീസ് ടീമിനെ പ്രതിനിധീകരിക്കാനായി ആരെങ്കിലും അതിയായ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പോർച്ചുഗലിൻ്റേയും ചുവപ്പും പച്ചയും കലർന്ന ഈ ജേഴ്സിയുടേയും ഉള്ളം തൊട്ടറിഞ്ഞ മികച്ച അംബാസഡറാണ് അദ്ദേഹം," ഗോമസ് കൂട്ടിച്ചേർത്തു.


ALSO READ: ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്


അവാർഡ് ലഭിച്ചതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഹ്ളാദം പ്രകടിപ്പിച്ചു. "ഈ ട്രോഫി ലഭിക്കുന്നത് ഒരു ബഹുമതിയാണ്. ഇതൊരു തുടക്കമായാണ് ഞാൻ കാണുന്നത്. ഈ അവാർഡിന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന് നന്ദി. കഠിനാധ്വാനം നിറഞ്ഞ ഒരു നീണ്ട യാത്രയെ ആണ് ഈ പുരസ്കാരം അടയാളപ്പെടുത്തുന്നതെന്നും റൊണാൾഡോ പറഞ്ഞു.

"18ാം വയസിൽ പോർച്ചുഗീസ് ദേശീയ ടീമിൽ ഇടം നേടുക എന്നതായിരുന്നു എൻ്റെ ആദ്യത്തെ സ്വപ്നം. പിന്നീട് രാജ്യത്തിനായി ഗോൾ നേടുന്നതിലേക്കായി ശ്രദ്ധ. ആദ്യം 25 ഗോളുകളായിരുന്നു നേടാനാഗ്രഹിച്ചത്, അത് പിന്നീട് 50 ആയി. അതിന് ശേഷം എന്തുകൊണ്ട് 100 ഗോളുകൾ ആയിക്കൂടായെന്ന് ചിന്തിച്ചു. ഒരു മൂന്നക്ക നമ്പറിലേക്ക് ഗോൾ നേട്ടം എത്തിക്കണമെന്ന് ഞാനാഗ്രഹിച്ചു. പിന്നീട് 150, 200 ഒക്കെ എൻ്റെ ചിന്തയിലുണ്ടായിരുന്നു. അതൊരു മനോഹരമായ അനുഭവമാണ്," റൊണാൾഡോ പറഞ്ഞു.

"മികച്ച സ്റ്റേഡിയങ്ങൾ, ഗംഭീരമായ കോച്ചുമാർ, മികച്ച താരങ്ങൾ... അങ്ങനെ പോർച്ചുഗലിൽ എല്ലാമുണ്ട്. ഫുട്ബോളിൽ മാത്രമല്ല, മറ്റ് കായിക ഇനങ്ങളിലും. ഫെർണാണ്ടോ ഗോമസ് ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റാണ്,” റൊണാൾഡോ പറഞ്ഞു.


ALSO READ: അത് സഞ്ജുവിൻ്റെ കഴിവാണ്, കഠിനാധ്വാനത്തിൻ്റെ ഫലം, ക്രെഡിറ്റ് എനിക്കല്ല തരേണ്ടത്: കോച്ച് ഗൗതം ഗംഭീർ


“ഞാൻ ഇപ്പോൾ ഈ നിമിഷത്തെ മാത്രമാണ് അഭിമുഖീകരിക്കുന്നത്. ഫുട്ബോളിൽ എനിക്കിനി ദീർഘകാലത്തേക്ക് ചിന്തിക്കാൻ കഴിയില്ല. കരിയറിൽ 1000 ഗോളുകളെന്ന നേട്ടത്തിലേക്കെത്താൻ ആഗ്രഹമുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഞാൻ 900 ഗോളുകളെന്ന നേട്ടത്തിലെത്തിയിരുന്നു. അടുത്ത കുറച്ച് വർഷങ്ങൾ എൻ്റെ കാലുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാകും എൻ്റെ ഭാവി തീരുമാനിക്കുക. 1000 ഗോളുകൾ നേടാനായാലും ഇല്ലെങ്കിലും ഞാൻ സന്തോഷവാനായിരിക്കും. ഞാൻ ഇപ്പോൾ തന്നെ ലോക ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ ഫുട്ബോൾ താരമാണ്," സൂപ്പർ താരം പറഞ്ഞു.

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ടൂർണമെൻ്റിൽ പോയിൻ്റ് പട്ടികയിൽ അൽ ഹിലാലിനും അൽ അഹ്‌ലിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോയുടെ അൽ നസർ. നാല് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി 10 പോയിൻ്റാണ് അൽ നസർ നേടിയിരിക്കുന്നത്. സൗദി പ്രോ ലീഗ് സീസണിൽ ഇതുവരെ റൊണാൾഡോ ആറ് ഗോളുകൾ നേടിയിട്ടുണ്ട്.


NATIONAL
മന്ത്രങ്ങൾ ഉരുവിട്ട് ത്രിവേണി സം​ഗമത്തിൽ സ്നാനം; നരേന്ദ്ര മോദി മഹാകുംഭമേളയിൽ
Also Read
user
Share This

Popular

KERALA
NATIONAL
Kerala Bumper Lottery Results: അടിച്ചു മോനേ... !! ക്രിസ്മസ്-ന്യൂഇയർ ബംപർ വിജയികളെ പ്രഖ്യാപിച്ചു, 20 കോടി കണ്ണൂരിലേക്ക്?