മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ സൊസൈറ്റി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്
പ്രതി അനന്തു കൃഷ്ണൻ
മൂവാറ്റുപുഴയിൽ പകുതി വിലയ്ക്ക് ടൂവീലർ നൽകാം എന്ന് വാഗ്ദാനം നൽകി ഒൻപത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി ചൂരക്കുളങ്ങര വീട്ടിൽ അനന്തു കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: ആലപ്പുഴയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മകനെ കാണാനില്ല
കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയത് കണ്ടെത്തിയെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ സൊസൈറ്റി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 62 സീഡ് സൊസൈറ്റികൾ മുഖേനയാണ് അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയത്.