സ്വത്ത് തർക്കം ആണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്
ആലപ്പുഴ മാന്നാറിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് ഇളയ മകനായ വിജയൻ. വീടിന് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്വത്ത് തർക്കം ആണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. വിജയനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ചെറുമകൻ വിഷ്ണു പറഞ്ഞു.
ALSO READ: ആലപ്പുഴയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മകനെ കാണാനില്ല
ഇന്ന് രാവിലെയോടെയാണ് ആലപ്പുഴ മാന്നാറിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92) ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.