fbwpx
"മൃഗത്തിന് വേദനിച്ചാല്‍ നാട്ടിലേക്ക് ഇറങ്ങില്ല, കൃഷിക്കാര്‍ക്ക് വെടിവെക്കാനുള്ള അവകാശം നല്‍കണം": റോജി എം. ജോണ്‍ എംഎല്‍എ
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 10:37 AM

നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ച് കറി വെച്ച് തിന്നാനുളള അവകാശം നാട്ടുകാർക്ക് കൊടുക്കണമെന്ന് റോജി എം. ജോൺ എംഎൽഎ

KERALA


നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ വെടി വെച്ച് കറി വെച്ച് തിന്നാനുളള അവകാശം നാട്ടുകാർക്ക് കൊടുക്കണമെന്ന് റോജി എം. ജോൺ എംഎൽഎ. കൃഷിക്കാർക്ക് വെടിവക്കാനുളള അവകാശം നൽകണം. മൃഗത്തിന് വേദനയെടുത്താൽ നാട്ടിലേക്കിറങ്ങില്ലെന്നും എംഎൽഎ പറഞ്ഞു.


ALSO READ: "വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടു"; വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് മകൻ


നിയമപരമായി വെടിവെക്കുന്ന കാട്ടുപന്നികളെ കറിവെച്ച് കഴിക്കാന്‍ നിയമമുണ്ടാക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിന്റെ മലയോര സംരക്ഷണ പ്രചാരണ യാത്രയിലാണ് എംഎല്‍എയുടെ പരാമര്‍ശം. കര്‍ഷകര്‍ക്ക് ശല്യമാകുന്ന കാട്ടുപന്നികളെ വെടിവെക്കാമെങ്കിലും ഇവയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കണമെന്നാണ് നിയമം. ഈ സ്ഥിതി മാറണമെന്നും, കാട്ടുപന്നികളെ കറിവെക്കാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്നും എംഎല്‍എ പറഞ്ഞു.


ALSO READ: തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ മരണം: മുൻപ് പഠിച്ച സ്കൂളിലും കുട്ടി നേരിട്ടത് കടുത്ത മാനസിക പീഡനം, അന്വേഷണം ശക്തമാക്കി പൊലീസ്


അതേസമയം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട കാട്ടുപന്നിയെ അതില്‍ നിന്ന് മാറ്റാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് വനം മന്ത്രി നല്‍കിയ മറുപടി.

NATIONAL
വികസിത് ബിഹാർ, ബിഹാർ മാത്രം! തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന് പ്രത്യേക സമ്മാനങ്ങളുമായി കേന്ദ്ര ബജറ്റ്
Also Read
user
Share This

Popular

NATIONAL
MALAYALAM MOVIE
UNION BUDGET 2025: ബീഹാറിന് വാരിക്കോരി; മധ്യവർഗത്തെ കേന്ദ്രീകരിച്ച് മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്