മദ്യപാനിയായ മകൻ വീടിന് തീവെച്ചതെന്നാണ് സംശയം
ആലപ്പുഴ മാന്നാറിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92) ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.
തീ പിടിച്ചതിൽ ദുരൂഹതയുണ്ട് എന്നാണ് പൊലീസ് നിഗമനം. ഇവരുടെ ഇളയ മകനായ വിജയനെതിരെ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. മദ്യപാനിയായ മകൻ വീടിന് തീവെച്ചതെന്നാണ് സംശയം. സ്വത്ത് തർക്കം ആണ് സംഭവത്തിലേക്കു നയിച്ചതെന്നും പൊലീസിന് സംശയമുണ്ട്.
സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.