യുവാവിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മുള വടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.
ഛത്തീസ്‍ഗഡിലെ റായ്‌ഗഡിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. പഞ്ച്‌റാം സാര്‍ത്തിയെന്ന ബുട്ടു ആണ് കൊല്ലപ്പെട്ടത്. അരി മോഷ്ടിച്ചുവെന്ന സംശയത്തില്‍ യുവാവിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് രാത്രി മര്‍ദിക്കുകയായിരുന്നു. ഇയാളെ മുളവടി കൊണ്ട് ക്രൂര മർദനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു.
ALSO READ: 'പുഷ്പ 2'വിലെ സീൻ പൊലീസുകാരെയാകെ അപമാനിക്കുന്നത്; അല്ലു അർജുനെതിരെ വീണ്ടും പരാതി
സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരാണ് പ്രധാന പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി.