fbwpx
ലെബനനിൽ വോക്കി ടോക്കി പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 20 ആയി
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Sep, 2024 11:56 AM

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവർക്കായി ഹിസ്ബുല്ല സംഘടിപ്പിച്ച ശവസംസ്കാര ചടങ്ങിന് സമീപത്തും സ്ഫോടനം നടന്നിരുന്നു

WORLD


ലെബനനിൽ ബുധനാഴ്ച ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിക്കുന്ന വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. 450-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവർക്കായി ഹിസ്ബുല്ല സംഘടിപ്പിച്ച ശവസംസ്കാര ചടങ്ങിന് സമീപത്തും സ്ഫോടനം നടന്നിരുന്നു.

ലെബനനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനങ്ങളിൽ രണ്ട് കുട്ടികളടക്കം 12 പേർ കൊല്ലപ്പെടുകയും 2,800 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത്.



Also Read: ലെബനനിൽ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ വീണ്ടും സ്‌ഫോടനം; പൊട്ടിത്തെറിയുണ്ടായത് വോക്കി ടോക്കികളിൽ



ലെബനനിൽ കഴിഞ്ഞ ദിവസം 9 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങൾക്ക് 5 മാസം മുമ്പ് ഇസ്രയേൽ ചാര സംഘടനയായ മൊസാദ് പേജേഴ്സിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ഇസ്രയേലിന് ഇതിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹിസ്ബുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.







NATIONAL
പഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: ഹീന കൃത്യത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
Also Read
user
Share This

Popular

NATIONAL
NATIONAL
"ഭ‍ർത്താവിന് വെടിയേറ്റത് തലയ്ക്ക്"; ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൻ്റെ ഞെട്ടൽ വിട്ടുമാറാതെ വിനോദസഞ്ചാരികൾ