fbwpx
IMPACT | റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിൻ്റെ മൃതദേഹം എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കും; ഉറപ്പുനൽകി വിദേശകാര്യ മന്ത്രാലയം
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Jan, 2025 07:39 PM

യുദ്ധത്തിൽ പരുക്കേറ്റ ജെയ്ൻ കുര്യനെയും ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു

KERALA


റഷ്യയിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബിനിൽ ബാബുവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിൽ പരുക്കേറ്റ ജെയ്ൻ കുര്യനെയും ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.


ബിനിലിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന. "റഷ്യൻ ആർമിയിൽ ജോലിക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള യുവാവിൻ്റെ നിർഭാഗ്യകരമായ മരണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള മറ്റൊരു ഇന്ത്യക്കാരൻ പരുക്കേറ്റ് മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 


ALSO READ: വിലപ്പെട്ട രണ്ട് ജീവനുകള്‍ നഷ്ടമായി; ഇനി ഒരാളെ കൂടെ നഷ്ടപ്പെടാന്‍ വയ്യ; പ്രാര്‍ഥനയോടെ റഷ്യയില്‍ കുടുങ്ങിയ മലയാളികളുടെ കുടുംബം


മോസ്കോയിലെ ഇന്ത്യൻ എംബസി ഇരുവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെട്ടെന്നും, സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് നേരത്തേ എത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. പരുക്കേറ്റ വ്യക്തിയെ നേരത്തെ ഡിസ്ചാർജ് ചെയ്യാനും ഇന്ത്യയിലേക്ക് തിരിച്ചയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മോസ്‌കോയിലെ റഷ്യൻ അധികാരികളോടും ഡൽഹിയിലെ റഷ്യൻ എംബസിയോടും ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


കഴിഞ്ഞ ദിവസമാണ് തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ് ബിനില്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് ജീവന്‍ പൊലിഞ്ഞ രണ്ടാമത്തെ മലയാളിയാണ് ബിനില്‍.



ALSO READ: ബിനില്‍ ബാബു കൊല്ലപ്പെട്ടത് യുക്രെയ്‌നില്‍ നടന്ന ഷെല്ലാക്രമണത്തില്‍; ജെയ്‌നിനും ഗുരുതര പരുക്ക്


തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. യുവാക്കളെ നാട്ടിലെത്തിക്കുന്നതിനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി കുടുംബം ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അധികൃതരുടെ ഇടപെടല്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഒരു മലയാളിയുടെ കൂടി ജീവന്‍ പൊലിഞ്ഞത്.

കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ബിനിലും ജെയ്‌നും സന്ദീപ് ചന്ദ്രനും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരയായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍-റഷ്യ യുദ്ധ ബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. സന്ദീപിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.


Also Read
user
Share This

Popular

NATIONAL
KERALA
ഹരിയാന ബിജെപി അധ്യക്ഷനും ഗായകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി