തരൂരിന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ താന്‍ പരാജയപ്പെടാൻ കാരണമായെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ നൽകിയ അപകീര്‍ത്തിക്കേസില്‍ കോൺഗ്രസ് നേതാവ് ശശി തരൂര്‍ എം.പിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
ALSO READ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ തുടരും; 50 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ
തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് തരൂര്‍ പരാമര്‍ശിച്ചതായാണ് പരാതി. പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തരൂരിന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ താന്‍ പരാജയപ്പെടാൻ കാരണമായെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു.
നേരത്തെ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ കമ്മിഷന്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.