ഭാരതീയ ന്യായ സൻഹിത സെക്ഷൻ 109(1)/3(5) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത ഏഴു പേരെയും പിടികൂടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.കുത്താൻ ഉപയോഗിച്ച നാല് കത്തികളും കണ്ടെടുത്തിട്ടുണ്ട്.
ഡൽഹിയിൽ 19 കാരനെ റോഡിൽ വച്ച് കുത്തി പരിക്കേൽപ്പിച്ചു. എട്ടുതവണയാണ് അക്രമികൾ കത്തി കൊണ്ട് കുത്തിയത്. പ്രായപൂർത്തിയാകാത്ത ഏഴ് ആൺകുട്ടികൾ ചേർന്നാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗത്ത് ഡൽഹിയിലെ നെബ് സരായ് പ്രദേശത്താണ് സംഭവം നടന്നത്. രാജു പാർക്ക് നിവാസിയായ യാഷിനെയാണ് സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം റോഡിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് കുട്ടികൾ പ്രതികാര നടപടിയുമായി ഇറങ്ങിയത്.
ഭാരതീയ ന്യായ സൻഹിത സെക്ഷൻ 109(1)/3(5) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത ഏഴു പേരെയും പിടികൂടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.കുത്താൻ ഉപയോഗിച്ച നാല് കത്തികളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം യാഷും സുഹൃത്തുക്കളും ദിയോലി റോഡിൽ നിൽക്കുമ്പോൾ കുട്ടികൾ മോട്ടോർ സൈക്കിളിൽ അടുത്തു വന്ന് ബ്രേക്കിട്ടതായി പറയുന്നു. ഇത് തർക്കത്തിന് കാരണമായി. യാഷും സുഹൃത്തുക്കളും കൂട്ടത്തിലുള്ള രണ്ട് ആൺകുട്ടികളെ മർദിച്ചതായും പറയുന്നു. ഇതിന് പ്രതികാരമായാണ് കുട്ടികൾ സുഹൃത്തുക്കളുമായി വന്ന് യാഷിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.