fbwpx
ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധമായി ഒന്നും ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല; വിശദീകരണവുമായി ഡിഐജി പി. അജയ് കുമാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Jan, 2025 04:34 PM

കാക്കനാട് ജില്ലാ ജയിലിൽ നേരിട്ട് എത്തിയാണ് വിശദീകരണം നൽകിയത്

KERALA


ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിൽ ഇരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഡിഐജി പി. അജയകുമാർ ഡിജിപിക്ക് വിശദീകരണം നൽകി. കാക്കനാട് ജില്ലാ ജയിലിൽ നേരിട്ട് എത്തിയാണ് വിശദീകരണം നൽകിയത്.


സംഭവത്തിൽ മധ്യ മേഖല ഡിഐജി പി. അജയ് കുമാർ ജയിൽ ഡിജിപിക്ക് വിശദീകരണം നൽകി. ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധം ആയി ഒന്നും ചെയ്തു കൊടുക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിഐജി വിശദീകരിച്ചു.


ALSO READ: സെയ്‌ഫ് അലി ഖാൻ്റെ ആരോഗ്യനില തൃപ്തികരം? അടിയന്തര ശസ്ത്രക്രിയ നടത്തി, മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്


ജയിലിൽ എത്തിയത് മറ്റൊരു കേസ് അന്വേഷണത്തിനാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ അകത്തു പ്രവേശിപ്പിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്താണെന്ന് അറിയില്ലെന്നാണ് ഡിഐജിയുടെ വിശദീകരണം. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.

KERALA
കൃത്യമായ കൂലിയും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സംവിധാനമൊരുക്കും; സിനിമാ മേഖലയിൽ ഇടപെടാൻ സർക്കാർ
Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; 48 മണിക്കൂറിനിടയിൽ കൊല്ലപ്പെട്ടത് 70 പേർ