fbwpx
വിറപ്പിക്കേണ്ട സാമ്രാജ്യങ്ങളെ വിറപ്പിച്ചു, ഇനി നിര്‍ത്തുന്നു; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചു പൂട്ടുന്നുവെന്ന് സ്ഥാപകന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Jan, 2025 01:06 PM

2017ല്‍ സ്ഥാപിതമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കോര്‍പറ്റേറ്റ് തട്ടിപ്പ് ഉള്‍പ്പെടെ പുറത്തു കൊണ്ടു വന്നാണ് പ്രശസ്തി നേടുന്നത്

NATIONAL


അദാനി ഗ്രൂപ്പിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ അമേരിക്കൻ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടൂന്നു. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ് അടച്ചുപൂട്ടുന്ന വിവരം പങ്കുവെച്ചത്. ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തു തീര്‍ത്തതു കൊണ്ടാണ് കമ്പനി അടച്ചു പൂട്ടുന്നതെന്നാണ് നേറ്റിന്റെ വാദം.

"ഞാന്‍ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും, സ്ഥാപനത്തിലെ ഞങ്ങളുടെ ടീമിനോടും കഴിഞ്ഞ വര്‍ഷം അവസാനം തന്നെ സൂചിപ്പിച്ച പ്രകാരം ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള ആശയങ്ങളും കാര്യങ്ങളുമെല്ലാം ചെയ്തു പൂര്‍ത്തിയാക്കി. അവസാനത്തെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിച്ചു പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്. വിറപ്പിക്കേണ്ട ചില സാമ്രാജ്യങ്ങള്‍ ഞങ്ങള്‍ വിറപ്പിച്ചു," ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.


ALSO READ: ഹിന്‍ഡന്‍ബര്‍ഗ് അദാനിയെ ആദ്യം വരിഞ്ഞുമുറുക്കിയത് ഇങ്ങനെ...


2017ല്‍ സ്ഥാപിതമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കോര്‍പറ്റേറ്റ് തട്ടിപ്പ് ഉള്‍പ്പെടെ പുറത്തു കൊണ്ടു വന്നാണ് പ്രശസ്തി നേടുന്നത്. പുറത്തുകൊണ്ടു വന്ന അഴിമതി അടക്കമുള്ള വിവരങ്ങള്‍ കോര്‍പറേറ്റ് കമ്പനികളുടെ മാര്‍ക്കറ്റ് വാല്യൂ ഇടിയുന്നതടക്കമുള്ള സാഹചര്യങ്ങളിലേക്ക് എത്തിച്ചിരുന്നു.

അദാനി ഗ്രൂപ്പിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അദാനിഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


ALSO READ: ബഹിരാകാശത്ത് ഇന്ത്യക്ക് ചരിത്രനേട്ടം; സ്പേസ് ഡോക്കിങ് പരീക്ഷണമായ 'സ്പേഡെക്സ് ദൗത്യം' വിജയകരം


സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ കണ്ടെത്തല്‍. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്സണ് ഓഹരിയുള്ളത്. വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് അന്വേഷണങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

Also Read
user
Share This

Popular

KERALA
NATIONAL
വിവാദ കല്ലറയ്ക്കുള്ളിലെ രഹസ്യം പുറത്ത്; നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണം