അതേ സമയം മൃതദേഹത്തിൻ്റെ രാസപരിശോധന ഫലത്തിലും ആത്മവിശ്വാസമുണ്ടെന്ന് മരിച്ച ഗോപൻ്റെ മകൻ സനന്ദൻ പ്രതികരിച്ചു.
നെയ്യാറ്റിൻ കര സമാധി വിവാദത്തിൽ പൊലീസ് അന്വേഷണം തുടരുമെന്ന് നെയ്യാറ്റിൻകര സിഐ എസ്.ബി. പ്രവീൺ. ഗോപൻ്റെ മരണം സ്വഭാവികമോ അസ്വാഭാവികമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.ആന്തരിക അവയവങ്ങളുടെ റിപ്പോർട്ട് വരണം. കേസിൽ പൊലീസ് അന്വേഷണം തുടരുമെന്നും സിഐ പറഞ്ഞു. കുടുംബത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴികൾ ഇനിയും എടുക്കുമെന്നും സിഐ വ്യക്തമാക്കി.
അതേ സമയം മൃതദേഹത്തിൻ്റെ രാസപരിശോധന ഫലത്തിലും ആത്മവിശ്വാസമുണ്ടെന്ന് ഗോപൻ്റെ മകൻ സനന്ദൻ പ്രതികരിച്ചു.അസ്വാഭാവികമായ ഒന്നും ഉണ്ടാകില്ല. പൊലീസ് നടപടിയോട് സഹകരിക്കാൻ സമുദായ നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് സഹകരിച്ചതെന്നും സനന്ദൻ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഗോപനെ സമാധി ചെയ്തതെന്ന് കുടുംബം പറഞ്ഞ കല്ലറ പൊളിച്ചത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന അടക്കം പൂര്‍ത്തിയായാലേ ഇതില്‍ അന്തിമമായി തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃർ വ്യക്തമാക്കിയിരുന്നു.