fbwpx
അനധികൃത സ്വത്ത് സമ്പാദനക്കേസ്: എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്, അഴിമതിയില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Posted : 24 Mar, 2025 10:49 PM

ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയിൽ മാത്രമാണ് ക്ലീൻ ചിറ്റ്

KERALA


അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം. ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ്. ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയിൽ മാത്രമാണ് ക്ലീൻ ചിറ്റ്. നാളെ നെയ്യാറ്റിൻകര കോടതി പരിഗണിക്കുന്ന അന്യായത്തിലാണ് വിജിലൻസ് മറുപടി നൽകിയത്. അതേസമയം പി.വി. അൻവറിന്റെ മറ്റ് ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും വിജിലൻസ് അറിയിച്ചു.


ALSO READ: പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ; വടകരയിൽ SSLC പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടെന്ന് പരാതി


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി പട്ടികയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് എം.ആർ. അജിത് കുമാർ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് വിജിലൻസിൻ്റെ ക്ലീൻചിറ്റ്. പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ചിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുള്ളത്.


ALSO READ: സ്‌കീം തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളി പദവി നൽകണം; ആശാ വർക്കർമാർക്ക് വേണ്ടി കേന്ദ്ര തൊഴിൽ മന്ത്രിക്ക് കത്തെഴുതി വി. ശിവൻകുട്ടി


തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ. മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ അജിത് കുമാറിനെതിരെ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ നിലവിൽ അജിത് കുമാറിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.



KERALA
ഷൈനി മരിക്കുന്നതിന്റെ തലേദിവസവും നോബി ഭീഷണിപ്പെടുത്തി; ഏറ്റുമാനൂര്‍ കേസില്‍ വാദം പൂര്‍ത്തിയായി
Also Read
user
Share This

Popular

KERALA
KERALA
ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇ.ഡി ഉളുപ്പില്ലാതെ രാഷ്ട്രീയ കളി നടത്തുന്നു: എം.വി. ഗോവിന്ദൻ