ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും സ്ത്രീകള്‍ ഇനിയും നേരിട്ട പ്രശ്‌നങ്ങള്‍ തുറന്നുപറയുമെന്നും നടി പറഞ്ഞു
പരാതി നല്‍കിയത് വ്യക്തിപരമായ നേട്ടത്തിനല്ലെന്ന് ലൈംഗികാരോപണം ഉന്നയിച്ച നടി. അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും സ്ത്രീകള്‍ ഇനിയും നേരിട്ട പ്രശ്‌നങ്ങള്‍ തുറന്നുപറയുമെന്നും നടി പറഞ്ഞു.
നടിയുടെ വാക്കുകള്‍ :
ഞാന്‍ ആരുടെ പേരാണോ മീഡിയയ്ക്ക് മുമ്പില്‍ പറഞ്ഞത് അതുതന്നെയാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇത് വ്യക്തിപരമായ നേട്ടത്തിനല്ല. ഇത് എന്റെ മാത്രം വിഷയമല്ല.
ഞാന്‍ എനിക്ക് നേരിട്ട വിഷയമാണ് പറഞ്ഞത്. പേര് പറയാതിരുന്നത് ആരോപണ വിധേയരെ സംരക്ഷിക്കാനല്ല. ഞാന്‍ അങ്ങനെ ഒരാളല്ല. വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് എന്തും പറയാമല്ലോ.
പരാതി ഉന്നയിച്ചവര്‍ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഡയറക്റ്റ് വിളിക്കാതെ ദുബായ് നമ്പറില്‍ നിന്നൊക്കെ ഡിജിപി എന്നൊക്കെ പേരില്‍ എനിക്ക് കോള്‍ വന്നിട്ടുണ്ട്. ഇതൊക്കെ പൊലീസ് സംഘം അന്വേഷിച്ചു. പൂങ്കുഴലി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ALSO READ : സർക്കാർ കുറ്റവാളികളെ മറച്ചു പിടിക്കുന്നു; സിനിമയിലെ മുഴുവൻ ആളുകളും തെറ്റുകാരല്ല: വി.ഡി. സതീശൻ
എന്നെ ഭീഷണിപ്പെടുത്താന്‍ നോക്കണ്ട. ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ഇനിയും പുറത്ത് പറയും. മാധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ ഒരാള്‍ വീട്ടില്‍ വന്ന് ഇന്റര്‍വ്യൂ എടുത്തു. ഇയാള്‍ ഞാന്‍ ആരോപണം ഉന്നയിച്ച വ്യക്തിയുടെ സിനിമയെപ്പറ്റി ചോദിച്ചു. ആ സിനിമയെ എന്റെ ആരോപണം ബാധിക്കില്ലേ എന്ന് ചോദിച്ചു. സ്വാധീനിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ട്.